»   » മല്ലികയെ വേണ്ടെന്ന് ബച്ചന്‍

മല്ലികയെ വേണ്ടെന്ന് ബച്ചന്‍

Posted By:
Subscribe to Filmibeat Malayalam
Mallika Sherawat
ബോളിവുഡിലെ ഏറ്റവും ഹോട്ടസ്റ്റ് ഗേള്‍ മല്ലികാ ഷെരാവത്താണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ ഇത്രയും ഡിമാന്റുള്ള താരത്തിനൊപ്പം വര്‍ക്ക് ചെയ്യാന്‍ ഇഷ്ടമില്ലാത്തവും ബോളിവുഡിലുണ്ട്. വേറാരുമല്ല, സാക്ഷാല്‍ അമിതാഭ് ബച്ചന്‍ തന്നെയാണ് മല്ലികയില്‍ നിന്ന് മുഖം തിരിഞ്ഞ് നില്‍ക്കുന്നത്.

സംവിധായകന്‍ കുശാന്‍ നന്ദി സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്ക് നായികയായി മല്ലിക ഷെരാവത്തിനെയാണ് തീരുമാനിച്ചിരുന്നത്. ചിത്രത്തില്‍ ബിഗ് ബി ഉണ്ടെന്നറിഞ്ഞ് മല്ലിക കണ്ണുംപൂട്ടി ഡേറ്റും കൊടുത്തു. എന്നാല്‍ മല്ലികയാണെന്ന് നായികയെന്ന് അറിഞ്ഞതോടെ പ്രൊജക്ടില്‍ നിന്നും പിന്‍മാറുകയാണെന്ന് ബച്ചന്‍ സംവിധായകനെ അറിയിച്ചുവത്രേ. താനുമായി ഒന്നിയ്ക്കാനുള്ള ബിഗ് ബിയുടെ വിമുഖതയാണ് ഈ പിന്‍മാറ്റത്തിനെന്ന് സൂചന ലഭിച്ചതോടെ മല്ലിക ഈ സിനിമ തന്നെ ഉപേക്ഷിച്ചു. ഇപ്പോള്‍ മറ്റൊരു നടിയെ തേടുന്ന തിരക്കിലാണ് സംവിധായകന്‍ കുശാന്‍.

തുടര്‍ച്ചയായി വിവാദങ്ങളില്‍ കുരുങ്ങുന്ന മല്ലികയ്‌ക്കൊപ്പം അഭിനയിക്കുന്നതില്‍ ബിഗ് ബി കുടുംബത്തിന് അത്ര താത്പര്യമില്ലെന്നാണ് കേള്‍വി.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam