»   » ആരാധിക ചുംബിക്കാന്‍ വന്നു; ബിപാഷ ഒഴിഞ്ഞുമാറി

ആരാധിക ചുംബിക്കാന്‍ വന്നു; ബിപാഷ ഒഴിഞ്ഞുമാറി

Posted By:
Subscribe to Filmibeat Malayalam
Bipasha
നടിമാര്‍ക്കും നടന്മാര്‍ക്കുമൊക്കെ ആരാധകരുടെ കയ്യാങ്കളിയും തലോടലുമെല്ലാം സഹിക്കേണ്ടിവരുക സാധാരണമാണ്.

നടിമാരോട് കൂടുതലും അടുത്തിടപഴകാന്‍ ശ്രമിക്കാറുള്ളത് യുവാക്കളായ ആരാധകരാണ്. എന്നാല്‍ കഴിഞ്ഞ ദിവസം ബാംഗ്ലൂരിലെത്തിയ ബോളിവുഡ് നടി ബിപാഷ ബസുവിനുണ്ടായ അനുഭവം തീര്‍ത്തും വ്യത്യസ്തമാണ്.

ബാംഗ്ലൂരില്‍ എയര്‍പോര്‍ട്ടില്‍ വച്ച് ഒരു സ്ത്രീ ബിപാഷയെ ചുംബിക്കാനൊരുങ്ങിയത്രേ. ട്വിറ്ററിലൂടെയാണ് ബിപാഷ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

എയര്‍പോര്‍ട്ടിന്റെ പ്രവേശന കവാടത്തില്‍ വച്ച് ഒരു ആന്റി തന്നെ വലിച്ചടുപ്പിച്ച് അവരുടെ ചുണ്ടുകള്‍ തന്റെ ചുണ്ടിനോടടുപ്പിച്ച് അസ്സലൊരു ചുംബനത്തിനൊരുങ്ങിയെന്ന്് ബിപാഷ പറയുന്നു.

മാത്രമല്ല താന്‍ ആ ശ്രമത്തില്‍ നിന്നും തന്ത്രപൂര്‍വ്വം രക്ഷപ്പെട്ടെന്നും നടി വെളിപ്പെടുത്തി. ഇത്തരത്തില്‍ ഒരനുഭവം ബിപാഷയ്ക്ക് ഇതാദ്യമാണത്രേ.

ഇതിന് മുമ്പ് അക്കാദമി അവാര്‍ഡ് ചടങ്ങിനായി ശ്രീലങ്കയില്‍ പോയപ്പോള്‍ ഹോട്ടലിന് പുറത്തുനിന്ന് ആരാധകരോട് സംസാരിക്കുമ്പോള്‍ ഒരു പെണ്‍കുട്ടി ബിപാഷയുടെ കൈപിടിച്ച് വിരലുകളില്‍ കടിച്ചിരുന്നു. അന്ന് താന്‍ അന്ധാളിച്ചുപോയെന്നും, ഇപ്പോള്‍ ആന്റി ചുംബിക്കാന്‍ വന്നത് തനക്ക് വല്ലാത്തൊരു ഷോക്കായിരുന്നുവെന്നും താരം പറയുന്നു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam