»   » പെണ്ണുങ്ങള്‍ ഭായി വിളി നിര്‍ത്തണം: സല്‍മാന്‍

പെണ്ണുങ്ങള്‍ ഭായി വിളി നിര്‍ത്തണം: സല്‍മാന്‍

Posted By:
Subscribe to Filmibeat Malayalam
Salman
പെണ്‍കുട്ടികള്‍ തന്നെ സഹോദരന്‍ എന്ന് വിളിക്കുന്നതില്‍ സല്‍മാന്‍ ഖാന് രോഷം. ആണ്‍കുട്ടികള്‍ വേണമെങ്കില്‍ സഹോദരനെന്ന് വിളിയ്ക്കട്ടെ പെണ്‍കുട്ടികളെല്ലാം ഈ വിളി നിര്‍ത്തണമെന്നാണ് സല്‍മാന്‍ പറയുന്നത്.

പെണ്‍കുട്ടികളായ പെണ്‍കുട്ടികളെല്ലാം ഭായി എന്ന് വിളിക്കുന്നതിലാണ് സങ്കടം. ആണ്‍കുട്ടികള്‍ ഇങ്ങനെ വിൡക്കുന്നതില്‍ പ്രശ്‌നമില്ല- സല്‍മാന്‍ പറയുന്നു. എല്ലാവരുടെയും സഹോദരനായി തുടരാന്‍ തനിക്ക് ഇനി കഴിയില്ലെന്നാണ് സല്‍മാന്‍ പറയുന്നത്. പ്രത്യേകിച്ചും സുന്ദരികളായ പെണ്‍കുട്ടികളുടെ.

സുന്ദരിമാര്‍ ഭായി എന്ന് വിളിക്കുന്നത് തനിക്ക് സഹിയ്ക്കാന്‍ കഴിയില്ലെന്നും താരം പറയുന്നു. അടുത്തിടെ ദുബായില്‍ നടന്ന ഒരു ചടങ്ങില്‍ തെന്നിന്ത്യക്കാരിയായ ഒരു നടി സല്‍മാന്‍ ഭായി എന്ന് സംബോധന ചെയ്തതും സല്ലുവിന് ഒട്ടും പിടിച്ചിട്ടില്ല.

സല്‍മാന്‍ എന്ന് വിളിക്കൂ എന്ന് നടിയെ ഉടന്‍ തന്നെ നടിയെ താരം തിരുത്തുകയും ചെയ്തിരുന്നു. എന്നെ ഭായി എന്ന് വിളിക്കരുത്. എനിക്ക് രണ്ട് സഹോദരിമാരുണ്ട്. കൂടുതല്‍ സഹോദരിമാരെ ആവശ്യമില്ല- സല്ലു പറയുന്നതിങ്ങനെയാണ്.

അടുത്തുതന്നെ സല്‍മാന്‍ വിവാഹിതനാകുമെന്നും അതിനാല്‍ത്തന്നെ പെണ്‍കുട്ടികളെല്ലാം തന്നെ സഹോദരന്‍ എന്ന് വിളിക്കുന്നത് താരത്തിന് ഇഷ്ടമല്ലെന്നുമാണ് കേള്‍ക്കുന്നത്. എല്ലാവരും തന്നെ സഹോദരനാക്കിയാല്‍ പിന്നെ കെട്ടാന്‍ ഒരു പെണ്ണിനെ എവിടുന്നത് തരപ്പെടുത്തുമെന്നതാകും സല്‍മാന്റെ ആശങ്ക.

English summary
Salman Khan, still one of Bollywood's eligible bachelor doesn't like being called as Bhai(brother) especially from girls,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam