»   » കോണ്ടം പരസ്യത്തിനില്ലെന്ന് ഇമ്രാന്‍ ഹഷ്മി

കോണ്ടം പരസ്യത്തിനില്ലെന്ന് ഇമ്രാന്‍ ഹഷ്മി

By Lakshmi
Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
  Emran Hashmi
  കോണ്ടം കമ്പനികളുടെ പരസ്യത്തില്‍ അഭിനയിക്കാനില്ലെന്ന് ബോളിവുഡ് താരം ഇമ്രാന്‍ ഹ്ഷ്മി. ബോളിവുഡ് ചിത്രങ്ങളിലും ചുംബനസീനുകളിലൂടെയും കിടപ്പറരംഗങ്ങളിലൂടെയും പ്രശസ്തനായ ഇമ്രാന്‍ കോണ്ടം ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതുദ്ദേശിച്ചുള്ള പരസ്യങ്ങളില്‍ അഭിനയിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ താന്‍ ഒരു കോണ്ടം പരസ്യത്തിലും അഭിനയിക്കാനില്ലെന്ന് താരം വ്യക്തമാക്കിക്കഴിഞ്ഞു.

  ഒരു കോണ്ടം ബ്രാന്റ് ഇമ്രാന് പരസ്യത്തിനായി വന്‍ തുക ഓഫര്‍ ചെയ്യുകയും ചെയ്തിരുന്നു. അടുത്ത രണ്ടുവര്‍ഷത്തേയ്ക്ക് ബ്രാന്റ് അംബാസിഡറാവുകയെന്നതായിരുന്ന വ്യവസ്ഥയായിരുന്നു ഇവര്‍ മുന്നോട്ടുവച്ചത്. എന്നാല്‍ വന്‍ തുകയ്ക്കുവേണ്ടി കോണ്ടം പരസ്യത്തില്‍ അഭിനയിക്കാനാവില്ലെന്നാണ് താരം പറയുന്നത്.

  ഇത്തരം പരസ്യം ചെയ്യില്ലെന്ന് പറയാന്‍ ഒട്ടേറെ കാരണങ്ങളുണ്ട്. ലൈംഗികതയുമായി ബന്ധമുള്ള കാംപെയിനുകളുടെ ഭാഗമാകാന്‍ താല്‍പര്യമില്ല. കോണ്ടം പരസ്യത്തില്‍ അഭിനയിക്കുന്നത് എന്റെ ആരാധകരിലെല്ലാവരും ഇഷ്ടപ്പെട്ടുകൊള്ളണമെന്നില്ല. രണ്ട് വര്‍ഷമെന്നത് എന്നെ സംബന്ധിച്ച് ഒരു വലിയ കാലമാണ്- ഇമ്രാന്‍ പറയുന്നു.

  അപ്പോള്‍ ലൈംഗികതയുമായി ബന്ധപ്പെട്ട സീനുകളില്‍ അഭിനയിക്കുന്നില്ലേയെന്ന ചോദ്യത്തിന് ഒരു നടനെന്ന നിലയ്ക്ക് ഏത് തരത്തിലുള്ള വേഷം ചെയ്യാനും താന്‍ തയ്യാറാണെന്നും എന്നാല്‍ ഇത്തരത്തിലുള്ള മറ്റൊരുകാര്യങ്ങളിലും താല്‍പര്യമില്ല- താരം വ്യക്തമാക്കി.

  English summary
  Emraan Hashmi might be Bollywood’s ‘serial kisser’ but he is very much unlike his screen self in real life. The actor was flooded with offers to promote a condom brand and was reportedly offered a handsome deal as compensation. However, the actor refused to endorse their product. The irresistible pay too couldn’t convince him to give a nod in approval,

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more