»   » ഋത്വിക് കൊറിയോഗ്രാഫറാകുന്നു

ഋത്വിക് കൊറിയോഗ്രാഫറാകുന്നു

Posted By:
Subscribe to Filmibeat Malayalam
Hrithik Roshan
ജീവിതത്തില്‍ എന്തെങ്കിലുമൊരു ചെയ്ഞ്ച് ആഗ്രഹിക്കാത്തവരായി ആരെങ്കിലുമുണ്ടോ? അഭിനയിച്ചു ബോറടിച്ച ഋത്വിക് റോഷന്‍ കൊറിയോഗ്രാഫിയിലും ഒന്ന് പയറ്റിയിരിക്കുന്നു. ഋത്വിക്-സോയ അക്തര്‍ കൂട്ടുകെട്ടിന്റെ പുതിയ ചിത്രമായ 'സിന്തഗി ന മിലേംഗി ദൊബാര'യിലെ ഒരു പാട്ടു രംഗത്തിനാണ് ഋത്വിക് കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത്.

സിനിമയില്‍ അഭിനയിക്കുന്നതിലുപരി എന്തെങ്കിലും ചെയ്യണെന്ന് ഋത്വിക്കിന് ആഗ്രഹമുണ്ടായിരുന്നു ഇക്കാര്യം സംവിധായികയായ സോയയോട് പറഞ്ഞു. ആദ്യമൊന്നു ഞെട്ടിയെങ്കിലും സോയ ഋത്വികിന്റെ ആഗ്രഹം സാധിപ്പിച്ചു കൊടുത്തു.

മൂന്ന് ചെറുപ്പക്കാര്‍ നടത്തുന്ന യാത്രയുടെ പശ്ചാത്തലത്തിലൊരുങ്ങുന്ന സിന്തഗി ന മിലേംഗി ദൊബാര ഒരു റോഡ് ട്രിപ്പ് മൂവിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിലെ 'ക്വാബോന്‍ കെ പരിന്തെ' എന്ന് തുടങ്ങുന്ന ഗാനരംഗത്തിന്റെ നൃത്തച്ചുവടുകളാണ് ഋത്വിക്ക് ഒരുക്കിയിരിക്കുന്നത്. ബോളിവുഡിലെ സ്ഥിരം ശൈലികളില്‍ നിന്ന് വേറിട്ടാണ് ഋത്വിക്ക് ഗാനത്തിന്റെ കൊറിയോഗ്രാഫി ചെയ്തിരിയ്ക്കുന്നത്. പുതിയ റോളില്‍ ഋത്വിക്ക് തിളങ്ങിയിട്ടുണ്ടെന്ന് സംവിധായിക സോയ അക്തര്‍ സര്‍ട്ടിഫിക്കറ്റ് കൂടിയാകുമ്പോള്‍ പാട്ട് അടിപൊളിയാവുമെന്ന് നമുക്കും ഉറപ്പിയ്ക്കാം.

English summary
Zoya was actually quite sceptical in the beginning but ultimately loved the way it came out," explained Hrithik Roshan about choreographing the song Khwabon Ke Parindey for Zindagi Na Milegi Dobara.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam