»   » ജോണുമായി പ്രണയത്തിലല്ല: അസിന്‍

ജോണുമായി പ്രണയത്തിലല്ല: അസിന്‍

Posted By:
Subscribe to Filmibeat Malayalam
Asin-John Abraham
ഗജിനി എന്ന ചിത്രത്തിലൂടെ ബോളിവുഡിലെത്തിയ മലയാളി താരം അസിന്‍ തോട്ടുങ്കലിനെയും ജോണ്‍ എബ്രഹാമിനേയും ചുറ്റിപ്പറ്റി അടുത്തിടെ ചില ഗോസിപ്പുകള്‍ പരന്നിരുന്നു. അസിന്‍ ജോണുമായി പ്രണയത്തിലാണെന്നും ഇതു മൂലമാണ് ജോണ്‍-ബിപാഷ പ്രണയം തകര്‍ന്നതെന്നും ചില ബി ടൗണ്‍ പാപ്പരാസികള്‍ പറഞ്ഞു പരത്തിയിരുന്നു.

ജോണിനൊപ്പം ഹൗസ്ഫുള്‍2 എന്ന ചിത്രത്തിലഭിനയിച്ചു കൊണ്ടിരിക്കുന്ന അസിന്‍ ഇതിനെതിരെ ശക്തമായി രംഗത്തു വന്നു. സിനിമയില്‍ ഒന്നിച്ചഭിനയിക്കുന്നുവെന്നതില്‍ കവിഞ്ഞ ബന്ധമൊന്നും താനും ജോണും തമ്മിലില്ലെന്നാണ് അസിന്‍ പറയുന്നത്.
തനിക്കു വേണ്ടി മാത്രമായി ജോണ്‍ അഭിനയിച്ച ചിത്രത്തിന്റെ പ്രദര്‍ശനം നടത്തിയെന്ന വാര്‍ത്ത ശുദ്ധ അസംബന്ധമാണ്. ഒന്നിച്ചഭിനയിക്കുന്ന നടനെയും നടിയേയും പറ്റി എന്തു വേണമെങ്കിലും എഴുതാമെന്നാണ് മാധ്യമങ്ങള്‍ ധരിച്ചു വച്ചിരിക്കുന്നത്.

ജോണ്‍ മാത്രമല്ല, അക്ഷയ്, റിതേഷ് എന്നിവരും ഹൗസ്ഫുള്‍2 വില്‍ എന്നോടൊപ്പം അഭിനയിക്കുന്നുണ്ട്. ജോണ്‍ അവരിലൊരാള്‍ മാത്രമാണെന്നും തെന്നിന്ത്യന്‍ സുന്ദരി പറഞ്ഞു.

English summary

 Some weeks ago, a tabloid had stated that South import, Asin Thottumkal, who debuted in Bollywood with Ghajini, opposite Aamir Khan, is the new love interest in John Abraham’s life. The actor has recently split with his girlfriend-of-a-decade, actor Bipasha Basu.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam