»   » ഫറയുടെ ചിത്രത്തില്‍ ഹോട്ട് കത്രീന

ഫറയുടെ ചിത്രത്തില്‍ ഹോട്ട് കത്രീന

Posted By:
Subscribe to Filmibeat Malayalam
Katrina
ഫറാ ഖാന്‍ ചിത്രത്തില്‍ കത്രീന കൂടുതല്‍ സെക്‌സിയായി രംഗത്തെത്തുന്നു. ഇതിലെ ഷീല കി ജവാനി എന്ന ഒരു പാട്ടുസീനില്‍ ഇതേവരെയില്ലാത്തവിധം ഗ്ലാമറസായിട്ടാണത്രേ കത്രീന അഭിനയിച്ചിരിക്കുന്നത്.

സംവിധായിക ഫറാ ഖാന്‍ തന്നെയാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഇതുവരെ കണ്ട ചിത്രങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായി വളരെ ഹോട്ടസ്റ്റ് കത്രീനയാണ് ഈ ചിത്രത്തിലെ ഒരു ഗാനരംഗത്തിലുള്ളതെന്നാണ് ഫറ പറയുന്നത്.

മാത്രവുമല്ല ഒരു ഇളം നിറത്തിലള്ള ടവല്‍ മാത്രം ധരിച്ചാണത്രേ കത്രീന ചുവടുവയ്ക്കുന്നത്. ചിക്കോഗോ, ബ്രോഡ് വേ എന്നിവിടങ്ങളില്‍ വച്ചാണ് ഗാനത്തിന്റെ ചിത്രീകരണം നടത്തിയിരിക്കുന്നത്.

ഈ ചിത്രത്തിലെ ഈ പട്ടുരംഗത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ ശരീരം കൂടുതല്‍ സുന്ദരമാക്കാന്‍ കത്രീന ഫറയോട് സമയം ആവശ്യപ്പെട്ടുവത്രേ, ഫറ അതനുവദിക്കുകയും ചെയ്തു.

പറഞ്ഞ സമയം കഴിഞ്ഞ് കത്രീനയെത്തിയത് വളരെ സുന്ദരിയായിട്ടാണത്രേ. മാത്രമല്ല അതീവ സെക്‌സിയായ കോസ്റ്റിയൂമാണ് പാട്ടുസീനില്‍ എന്നുപറഞ്ഞപ്പോള്‍ കത്രീന ഒരു മടിയും കാണിച്ചില്ലെന്നും വളരെ പ്രൊഫഷണനലായിട്ടാണ് പെരുമാറിയതെന്നും ഫറ സാക്ഷ്യപ്പെടുത്തുന്നു.

English summary
Beautiful actress Katrina Kaif to appear more beautiful in her new movie directed by Farah Khan. And Katrina drops her cloths for a aunchy item Bhojpuri kind of song in this film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam