അമീറിന്റെ 'നായ' വിളി തമാശ: ഷാറൂഖ്
മുംബൈ: അമീറിന്റെ വീട്ടിലെ നായക്ക് തന്റെ പേരാണെന്നറിഞ്ഞാല്‍ എന്തായിരിക്കും ഷാറൂഖിന്റെ പ്രതികരണം?
ബോളിവുഡ് ശൈലിയിലുള്ള ചൂടന്‍ ഡയലോഗായിരിക്കും ഷാറൂഖിന്റെ മറുപടിയെന്ന് കരുതിയവരൊക്കെ നിരാശപ്പെടുത്തിക്കൊണ്ടാണ് ഷാറൂഖ് ഈ വാര്‍ത്തയോട് പ്രതികരിച്ചത്.
ഇത്തരം കാര്യങ്ങളെ താന്‍ തമാശയായി മാത്രം കാണുന്നുവെന്നായിരുന്നു താരത്തിന്റെ മറുപടി. ഒട്ടേറെ തമാശ പൊട്ടിയ്‌ക്കുന്ന താന്‍ അമീറിന്റെ ബ്ലോഗ് പരാമര്‍ശം ശരിയ്‌ക്കും ആസ്വാദിച്ചുവെന്നും ഷാറൂഖ് പറയുന്നു.
എന്നാല്‍ അമീറിന്റെ ഡയലോഗ് ബോളിവുഡിലെ പലര്‍ക്കു ദഹിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതിനു മുമ്പും അമീര്‍ ഷാറൂഖിനെ പ്രകോപിപ്പിയ്‌ക്കുന്ന പ്രസ്‌താവനകള്‍ ഇറക്കിയിട്ടുണ്ടെന്ന് ഇവരൊക്കെ ചൂണ്ടിക്കാണിയ്‌ക്കുന്നു.
അമീറിന്റെ അടുത്ത വെടിയെന്താണെന്നാണ് ബോളിവുഡ് ഇപ്പോള്‍ ഉറ്റു നോക്കുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications