»   » അടിവസ്ത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് മല്ലിക കാനില്‍

അടിവസ്ത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് മല്ലിക കാനില്‍

Posted By:
Subscribe to Filmibeat Malayalam
Mallika Sherawat
എവിടെപ്പോയാലും വാര്‍ത്ത സൃഷ്ടിക്കുകയെന്നത് നമ്മുടെ ബോളിവുഡ് സെക്‌സി ഗേള്‍ മല്ലിക ഷെരാവത്തതിന്റെ സ്ഥിരം പരിപാടിയാണ്. ഇപ്പോഴിതാ കാന്‍ ഫെസ്റ്റിവലിന് ചെന്നപ്പോഴും താരമായത് മല്ലിക തന്നെ.

എല്ലായ്‌പോഴും എന്നപോലെതന്നെ കാനിലും വേഷവിധാനത്തിന്റെ കാര്യത്തിലാണ് മല്ലിക ശ്രദ്ധാകേന്ദ്രമായത്. അടിവസ്ത്രങ്ങളെ എടുത്തുകാണിക്കുന്ന ശരീരത്തിന്റെ അഴകളവുകള്‍ വ്യക്തമാക്കുന്ന ഒരു ഗൗണുമി്ട്ടാണ് മല്ലിക കാനിലെ ചുവന്ന പരവതാനിയില്‍ എത്തിയത്.

ശനിയാഴ്ച നടന്ന 'പിറേറ്റ്‌സ് ഒഫ് ദ കരീബിയന്‍' എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തിനായാണ് മല്ലിക കാനിലെത്തിയത്. എറിക് ടിബൂഷ് എന്ന ഡിസൈനര്‍ രൂപകല്പന ചെയ്ത കറുത്ത് മനോഹരമായ ഫാഷന്‍ ഗൌണ്‍ അണിഞ്ഞ് റെഡ് കാര്‍പറ്റിലെത്തിയ മല്ലികയുടെ സര്‍പ്പസൌന്ദര്യം ഒപ്പിയെടുക്കാന്‍ ക്യാമറക്കണ്ണുകള്‍ മത്സരിക്കവെയാണ് ആ രഹസ്യം പുറത്തായത്.

മല്ലിക ധരിച്ചിരുന്ന സുതാര്യമായ ഗൌണിലൂടെ അവരുടെ കറുത്ത നിറത്തിലുള്ള അടവിസ്ത്രങ്ങള്‍ ലോകം കണ്ടു.

അടുത്തിടെ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോപ്പ് ഗായിക ലേഡി ഗാഗ അണിഞ്ഞിരുന്ന വസ്ത്രത്തിന് സമാനമാണ് മല്ലികയുടെ ഗൗണും. ഗൗണ്‍ കണ്ടാല്‍ കീറിപ്പറഞ്ഞതു പോലെയിരിക്കും. അതിലൂടെ നോക്കിയില്‍ ശരീരത്തിലെ അഴകളുവകള്‍ ആര്‍ക്കും വ്യക്തമായി കാണാം.

കഴിഞ്ഞ വര്‍ഷം 'ഹിസ്' എന്ന ചിത്രത്തിന്റെ പ്രചരണാര്‍ത്ഥം മല്ലിക കഴുത്തില്‍ പാമ്പുമായി എത്തി ശ്രദ്ധാകേന്ദ്രമായിരുന്നു. പക്ഷേ ഹിസ് വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോവുകയായിരുന്നു.

English summary
Actor Mallika Sherawat, 34, arrived for the screening of Pirates Of The Caribbean: On Stranger Tides on Saturday evening at the French Riviera in a black see-through gown, her panties clearly visible

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam