»   » സിനിമയില്‍ നഗ്നയാവില്ല: പൂനം പാണ്ഡെ

സിനിമയില്‍ നഗ്നയാവില്ല: പൂനം പാണ്ഡെ

Posted By:
Subscribe to Filmibeat Malayalam
Poonam Pandey
ഇന്ത്യ ലോകകപ്പ് നേടിയാല്‍ താന്‍ നഗ്നതാപ്രദര്‍ശനം നടത്തുമെന്ന് പറഞ്ഞ മോഡല്‍ പൂനം പാണ്ടേ വെള്ളിത്തിരയില്‍ നഗ്നയാകാനുള്ള ഓഫര്‍ നിരസിച്ചു. ബോളിവുഡ് ചിത്രങ്ങളില്‍ ശരീരപ്രദര്‍ശനം നടത്താനും ഐറ്റം ഡാന്‍സ് ചെയ്യാനുമുള്ള ഓഫറുകളാണ് പൂനം വേണ്ടെന്നുവച്ചത്.

പൂനത്തിന്റെ നഗ്നതാ പ്രദര്‍ശന വാഗ്ദനാവും അതുമൂലമുണ്ടായ മറ്റു പ്രശ്‌നങ്ങളും ചൂടേറി നില്‍ക്കുന്ന അവസരത്തില്‍ അതിനെ മുതലാക്കുകയെന്നുദ്ദേശിച്ചുകൊണ്ടു വന്ന ഓഫുറുകളാണ് പൂനം തട്ടിത്തെറിപ്പിച്ചത്. ഒപ്പം സിനിമയില്‍ നഗ്നയാവാനില്ലെന്നും അവര്‍ പറയുന്നു.

ഞാന്‍ നഗ്‌നയാകാമെന്ന് പ്രഖ്യാപിച്ചത് രാജ്യത്തിനുവേണ്ടിയാണ്. അല്ലാതെ വെറുതെ പബ്ലിസിറ്റിക്കുവേണ്ടിയല്ല. അതിനാല്‍ ബോളിവുഡ് ചിത്രങ്ങളില്‍ നഗ്‌നയാകാന്‍ ഇല്ല. അതേസമയം, മറ്റ് നടിമാരെപ്പോലെ അഭിനയിക്കാന്‍ തയാറാണ-് പൂനം പറയുന്നു.

എന്നാല്‍ നഗ്‌നയാകല്‍ പ്രഖ്യാപനത്തോടെ ഏറെ ശ്രദ്ധേയയായ പൂനത്തിന് ചാനല്‍ ഷോയായ കത്‌റോണ്‍ കി കിലാഡി'യില്‍ അക്ഷയ്കുമാറുമൊത്ത് വിലസാനുള്ള അവസരം കിട്ടിയിരിക്കുകയാണ്. അതിനാല്‍ ഇപ്പോള്‍ നീന്തല്‍ പരീശീലിച്ച് ഷോയില്‍ നല്ലതുപോലെ പെര്‍ഫോം ചെയ്യാനുള്ള തയാറെടുപ്പിലാണ് താരം.

ദക്ഷിണാഫ്രിക്കന്‍ തലസ്ഥാനമായ കേപ്ടൗണിലാണ് ഷോയുടെ ഷൂട്ടിംഗ് നടക്കുന്നത്.
വേള്‍ഡ് കപ്പ് ക്രക്കറ്റ് മത്‌സരത്തിനിടയ്ക്ക് നഗ്‌നതാ പ്രദര്‍ശന പ്രഖ്യാപനം നടത്തിയ പൂനം ഇന്ത്യ വിജയിച്ചുവന്നതിനുശേഷം തന്റെ പ്രഖ്യാപനം നിറവേറ്റാന്‍ സന്നദ്ധയാണെന്ന് അറിയിച്ചിരുന്നതാണ് എന്നാല്‍ ചിലയിടങ്ങളില്‍ നിന്നുവന്ന പ്രതിഷേധങ്ങളുടെ ഫലമായി നഗ്‌നയാകല്‍ നടന്നിരുന്നില്ല.

പിന്നീട് ഇന്ത്യന്‍ ടീമിനുവേണ്ടിമാത്രമായി പാരീസില്‍ നഗ്‌നതാപ്രദര്‍ശനം നടത്താമെന്നും പൂനം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പൂനത്തിന്റെ വാഗ്ദാനത്തിന് ബി.സി.സി പച്ചക്കൊടി കാട്ടിയില്ല.

English summary
Model Poonam Pandey, who had promised to go nude if Team India wins World Cup, said she would not strip onscreen,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam