»   » പ്രിയങ്ക ചോപ്ര ലൈംഗികത്തൊഴിലാളിയാകുന്നു

പ്രിയങ്ക ചോപ്ര ലൈംഗികത്തൊഴിലാളിയാകുന്നു

Posted By:
Subscribe to Filmibeat Malayalam
Priyanka Chopra
ബോളിവുഡ് താരം പ്രിയങ്ക ചോപ്ര ലൈംഗികത്തൊഴിലാളിയുടെ വേഷത്തില്‍ അഭിനയിക്കുന്നു. മുന്‍കാല ചിത്രമായ അഗ്നിപഥിന്റെ റീമേക്കിലാണ് പ്രിയങ്ക ലൈംഗികത്തൊഴിലാളിയാകുന്നത്. കരണ്‍ ജോഹര്‍ ഒരുക്കുന്ന ചിത്രത്തില്‍ ഋത്വിക് റോഷനാണ് പ്രിയങ്കയുടെ നായകനാകുന്നത്.

ഹിന്ദിസിനിമയുടെ ബിഗ് ബി അമിതാഭ് ബച്ചന്‍ അഭിനയിച്ച് സൂപ്പര്‍ഹിറ്റാക്കിയ ഒറിജിനല്‍ അഗ്‌നിപഥില്‍നിന്ന് ചില മാറ്റങ്ങള്‍വരുത്തിയാണ് കരണ്‍ പുതിയ അഗ്‌നിപഥ് ഒരുക്കുന്നത്.

പഴയതില്‍ ബിഗ് ബിയെ സ്‌നേഹിക്കുന്ന നഴ്‌സായി മാധവി അഭിനയിച്ച റോളാണ് പുതിയ ചിത്രത്തില്‍ പ്രിയങ്കചോപ്ര ഏറ്റെടുക്കുന്നത്. എന്നാല്‍ പുതിയ ചിത്രത്തില്‍ നഴ്‌സിന് പകരം ലൈംഗികത്തൊഴിലാളിയാണ് എത്തുന്നതെന്ന് മാത്രം.

കാളി എന്ന് പേരായ ലൈംഗികത്തൊഴിലാളിയായിട്ടാണ് പ്രിയങ്ക മാറുന്നത്. പുതിയ തലമുറയെ കൂടുതല്‍ ആകര്‍ഷിക്കുന്നതിനായി ചിത്രത്തില്‍ കരണ്‍ജോഹര്‍ കുറേമാറ്റങ്ങള്‍ വരുത്തിയതായി അറിയുന്നു.

മുന്‍ ചിത്രത്തിലുണ്ടായിരുന്ന മിഥുന്‍ ചക്രബര്‍ത്തിയുടെയും നീലം കോത്താരിയുടെയും കഥാപാത്രങ്ങളെ വരെ ചിത്രത്തില്‍ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്. ചിത്രത്തെക്കുറിച്ചുള്ള പൂര്‍ണവിവരങ്ങള്‍ ഇപ്പോഴും പുറത്തുവിടുന്നില്ലെന്നാണ് സിനിമയുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്.

പുതിയ റോളിനെക്കുറിച്ച് പ്രിയങ്കയും ഒന്നും പറയുന്നില്ല. അമിതാഭിന് നാഷണല്‍ അവാര്‍ഡ് സമ്മാനിച്ച ചിത്രമാണ് അഗ്‌നിപഥ്.

English summary
Priyanka Chopra is trying to break her "diva" image in Bollywood. After playing a noir character in Vishal Bharadwaj"s Saat Khoon Maaf, Priyanka will be seen playing a sex worker in Karan Johar"s next.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam