ദീപികയ്‌ക്കൊപ്പം അഭിനയിക്കില്ലെന്ന് രണ്‍ബീര്‍

ഡയറക്ടര്‍ അയാന്‍ മുഖര്‍ജി ഒരുക്കുന്ന പുതിയ ചിത്രത്തിലേയ്ക്കുള്ള ക്ഷണം രണ്‍ബീര്‍ നിരസിച്ചു. ചിത്രത്തില്‍ നായികയായി ദീപിക പദുകോണിനെയാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതുതന്നെയാണ് രണ്‍ബീര്‍ ക്ഷണം നിരസരിക്കാനും കാരണം.
ദീപികയുള്ള ചിത്രത്തില്‍ അഭിനയിക്കില്ലെന്നാണത്രേ രണ്‍ബീര്‍ പറഞ്ഞത്. ദീപികയ്‌ക്കൊപ്പം അഭിനയിച്ചാല്‍ അത് ശരിയാവില്ലെന്നാണത്രേ കപൂര്‍ പുത്രന്റെ പക്ഷം. ഇവരുടെ പ്രണയപരാജയത്തിന് പിന്നാലെ രണ്‍ബീറിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ദീപിക പലപ്പോഴും രംഗത്തെത്തിയിരുന്നു.
ഒരിക്കല്‍ രണ്‍ബീര്‍ പെണ്ണുപിടിയനാണെന്നും അദ്ദേഹം താന്‍ കോണ്ടം സമ്മാനം നല്‍കുമെന്നുവരെ ദീപിക പറഞ്ഞിരുന്നു. എന്തായാലും അയാന്‍ തന്റെ തിരക്കഥാ രചന പൂര്‍ത്തിയാക്കിട്ടില്ല.
താരങ്ങളെയൊന്നും അവസാനമായി തീരുമാനിച്ചിട്ടുമില്ല. രണ്‍ബീറിനുവേണ്ടി അയാന്‍ ദീപികയെ മാറ്റുമോ അതോ രണ്‍ബീറിനെ ഉപേക്ഷിച്ച് ദീപികയെ നായികയാക്കുമോ എന്നെല്ലാം കണ്ടറിയാം.


Click it and Unblock the Notifications