»   » സല്ലുവിനേയും ഷാരൂഖിനേയും ഒന്നിപ്പിക്കാന്‍ മാധുരി

സല്ലുവിനേയും ഷാരൂഖിനേയും ഒന്നിപ്പിക്കാന്‍ മാധുരി

Posted By:
Subscribe to Filmibeat Malayalam
Madhuri Dixit
ബോളിവുഡ് സുന്ദരി മാധുരി ദീക്ഷിത്തിനിനൊരു മോഹം. ഷാരൂഖിനും സല്‍മാനുംമൊപ്പം ഒരു പടം ചെയ്യണം. വീണ്ടുമൊരു 'ഹം തുമാരെ ഹെ സന'ത്തിനായി തന്റെ മനം കൊതിക്കുന്നുണ്ടെന്നാണ് മാധുരി പറയുന്നത്.

സല്‍മാന്റെ പടങ്ങള്‍ കണ്ട് കണ്ട് മാധുരിയിപ്പോള്‍ വലിയ സല്ലു ഫാന്‍ ആയിരിക്കുകയാണത്രേ. സല്‍മാന്റെ കൂടെയും ഷാരൂഖിന്റെ കൂടെയും പല സിനിമകളും ചെയ്തിട്ടുണ്ടെങ്കിലും മൂവരും ഒന്നിച്ച 'ഹം തുമാരെ ഹെ സനം' പോലെ വീണ്ടുമൊരു ചിത്രം- അതാണ് മാധുരിയുടെ സ്വപ്‌നം. മുന്‍പ് സ്റ്റെല്‍മന്നല്‍ രജനീകാന്തിന്റെ സഹോദരിയായി അഭിനയിക്കുന്നുണ്ടോ എന്നു ചോദിച്ചപ്പോള്‍ കണ്ണും പൂട്ടി ഇല്ല എന്നു പറഞ്ഞയാളാണ് മാധുരി.

എന്നാല്‍ ഷാരൂഖിന്റെയും സല്‍മാന്റെയും അഭിനയത്തില്‍ മാധുരി പൂര്‍ണ്ണ സംതൃപ്തയാണ്. ഇപ്പോഴും അവര്‍ ചെറുപ്പം കാത്തു സൂക്ഷിക്കുന്നതും ചെറുപ്പക്കാരികളോടൊപ്പം ആടിപ്പാടുന്നതും കാണുമ്പോള്‍ മാധുരിയുടെ മനം നിറഞ്ഞു കവിയുകയാണത്രേ. എന്തായാലും ബോളിവുഡ് സംവിധായകര്‍ താരസുന്ദരിയുടെ ആവശ്യത്തിനു ചെവികൊടുക്കുമോയെന്ന് കാത്തിരുന്നു കാണാം.

English summary
We have seen the reach and impact of a Rajinikant film. Inspite of it all, Bollywood's dhak dhak girl Madhuri Dixit gave an opportunity of working with the South legend a pass! Reason. She didn't want to play his sister's role.However, our diva is game for working with her Bollywood co-stars like Salman Khan and Shah Rukh Khan.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam