»   » സീമ ബിശ്വാസ് വീണ്ടും നഗ്നയാവുന്നു

സീമ ബിശ്വാസ് വീണ്ടും നഗ്നയാവുന്നു

Posted By:
Subscribe to Filmibeat Malayalam
Seema Biswas
ചമ്പല്‍ റാണി ഫൂലന്‍ദേവിയുടെ കഥ പറഞ്ഞ ബാന്‍ഡിറ്റ് ക്വീന്‍ എന്ന ചിത്രവും അതിലെ നായികയെയും ഓര്‍ക്കുന്നില്ലേ. ഈ ചിത്രത്തില്‍ നഗ്നയായി അഭിനയിച്ച സീമ ബിശ്വാസ് എന്ന നടിയുടെ ധൈര്യം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.

ശേഖര്‍ കപൂര്‍ സംവിധാനം ചെയ്ത ആ ചിത്രത്തില്‍ പൂര്‍ണനഗ്നയായിട്ടായിരുന്നു സീമ അഭിനയിച്ചത്. ഇപ്പോഴിതാ 17 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും നഗ്നതകൊണ്ട് വാര്‍ത്തസൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ് സീമ. അംജദ് ഖാന്‍ സംവിധാനം ചെയ്യുന്ന ടുമാറോ എന്ന ചിത്രത്തിലാണ് സീമ വീണ്ടും നഗ്നയാകുന്നത്.

മിനിറ്റുകള്‍ ദൈര്‍ഘ്യമുള്ള കിടപ്പറ ദൃശ്യത്തിന് വേണ്ടിയാണ് സീമ വീണ്ടും ധൈര്യം കാണിക്കുന്നത്. അധോലോകസംഘങ്ങളുടെ കുടിപ്പകയുടെ കഥപറയുന്ന ചിത്രമാണ് ടുമാറോ.

സീമ ഈ ചിത്രത്തില്‍ നഗ്നയായി അഭിനയിക്കുന്ന കാര്യം അംജദ് ഖാന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ രംഗങ്ങള്‍ സിനിമയില്‍ നിന്നും മാറ്റിനിര്‍ത്താന്‍ പറ്റാത്തതാണെന്നും അദ്ദേഹം പറയുന്നു.

ഒരു അധോലോകനായകനെ അന്വേഷിച്ച് പൊലീസ് എത്തുമ്പോള്‍ കാണുന്ന രംഗമായിട്ടാണ് കിടപ്പറ രംഗത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ആദ്യമൊന്നും ഈ രംഗത്തില്‍ അഭിനയിക്കാന്‍ സീമാ ബിശ്വാസ് തയ്യാറായിരുന്നില്ലത്രെ. പിന്നീട് ഈ രംഗത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സംവിധായകന്‍ പറഞ്ഞ് മനസിലാക്കുകയായിരുന്നു. നഗ്‌നയായി അഭിനയിക്കാമെങ്കിലും അത് വള്‍ഗറായി ചിത്രീകരിക്കരുതെന്ന് സീമ ആവശ്യപ്പെടുകയുമായിരുന്നു. അംജദ് ഇക്കാര്യം പൂര്‍ണമായും സമ്മതിച്ചതിന് ശേഷമാണ് സീമ ഇതിന് തയ്യാറായത്.

പൂര്‍ണ നഗ്‌നയാണെങ്കിലും സീമയുടെ ശരീരത്തിന്റെ പിന്‍ഭാഗം മാത്രമേ സിനിമയില്‍ കാണാനാകൂ എന്ന് അംജദ് ഖാന്‍ പറയുന്നു. സെന്‍സര്‍ പ്രശ്‌നം തലവേദനയാകരുതെന്ന് കരുതിയൊരു മുന്‍കരുതല്‍ എന്ന നിലയിലാണ് സീമയുടെ മുന്‍നഗ്നത സംവിധായകന്‍ ഉപേക്ഷിക്കുന്നത്.

English summary
Seema Biswas famously stripped naked for her debut film 'Bandit Queen' 17 years ago and acclaimed actress will go nude on screen again for her latest, Tomorrow, which explores the underworld of Mumbai.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam