ഷാഹിദ് പിടിച്ച പുലിവാല്‍

ദബാംഗിലെ നായികയായ സോനാക്ഷി സിന്‍ഹയെയാണ് ഷാഹിദിന്റെ ഹോം പ്രോഡക്ഷനില്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തില്‍ നായികയായി തീരുമാനിച്ചിരുന്നത്. എന്നാല്‍ അവസാന നിമിഷം സോനാക്ഷിയെ മാറ്റി സോനം കപൂറിനെ കൊണ്ടുവന്നു. സോനാക്ഷിയും ഷാഹിദും നല്ല ജോടിയല്ലെന്ന് ചിലര്‍ അഭിപ്രായപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഇത്. സ്‌ക്രീന്‍ ടെസ്റ്റ് നടത്തിയ ശേഷം തീരുമാനിയ്ക്കാമെന്നാണ് സോനാക്ഷിയോട് പറഞ്ഞിരുന്നതെങ്കിലും സോനത്തിനെ നായികയായി തീരുമാനിച്ചതില്‍ പിന്നെ അതൊന്നുമുണ്ടായില്ല.
പ്രശ്‌നം അതല്ല, ഷാഹിദിന് ഇപ്പോള്‍ സോനാക്ഷിയെ തന്നെ നായികയായി വേണം. എന്നാല്‍ ഒരു തവണ ചിത്രത്തില്‍ നിന്നൊഴിവാക്കിയിട്ട് വീണ്ടും ചെന്നു വിളിച്ചാല്‍ ഏതു നായികയാണ് വരിക. സോനാക്ഷിയുടെ നിലപാടും അതുതന്നെയായിരുന്നു. എന്തായാലും സുഹൃത്തുകള്‍ മുഖാന്തിരം ഒരു അനുരഞ്ജന ശ്രമമൊക്കെ നടത്തി നോക്കി ഷാഹിദ്. പക്ഷേ ഫലിച്ചില്ല. ഈ ചിത്രത്തിലെന്നല്ല, ഇനി അടുത്തെങ്ങും ഷാഹിദ് കപൂറിന്റെ കൂടെ അഭിനയിക്കാനില്ലെന്നാണത്രേ സോനാക്ഷിയുടെ തീരുമാനം


Click it and Unblock the Notifications