»   » ഷാറൂഖ് ഖാന്റെ ആസ്തി 1500കോടി

ഷാറൂഖ് ഖാന്റെ ആസ്തി 1500കോടി

Posted By:
Subscribe to Filmibeat Malayalam
Shahrukh0
മുംബൈ: ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ നടന്‍ ആരാണ്? സംശയിക്കേണ്ട ബോളിവുഡ് ബാദ്ഷാ ഷാറൂഖ് ഖാന്‍ തന്നെ. ഒരു പ്രമുഖ സെലിബ്രിറ്റി വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ 30കോടി ഡോളറാണ് ഹിന്ദിതാരത്തിന്റെ മതിപ്പുവില. നടിമാരുടെ കാര്യത്തില്‍ ഐശ്വര്യറായിയാണ് മുന്നില്‍.

സെലിബ്രിറ്റിനെറ്റ്‌വര്‍ത്ത് ഡോട്ട് കോം എന്ന വെബ്‌സൈറ്റാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. തൊട്ടുപിറകിലുള്ള ഋത്വിക് റോഷനെയും സല്‍മാന്‍ ഖാനെയും അമിതാഭ് ബച്ചനയെും ആമിര്‍ഖാനെയും ബഹുദൂരം പിന്നിലാക്കിയാണ് ഈ കുതിപ്പ്.

കുച്ച് കുച്ച് ഹോതാഹേ, ഓം ശാന്തി ഓം, റബ് നെ ബനാ ദി ജോഡി തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളാണ് നടനും നിര്‍മാതാവുമായ ഷാറൂഖിനെ പണക്കാരനാക്കിയതെന്ന് വെബ്‌സൈറ്റ് പറയുന്നു.

ലോകമാകെ ആരാധകരുള്ള ഷാറൂഖ് ഖാന്‍ ടിവി സെലിബ്രിറ്റിയെന്ന നിലയില്‍ ഏറെ തിളങ്ങിയിട്ടുണ്ട്.വരാനിരിക്കുന്ന നാളുകളില്‍ താരത്തിന്റെ സമ്പാദ്യം ഇനിയും വര്‍ധിക്കുമെന്ന പ്രവചനവും സൈറ്റിലുണ്ട്.

English summary
'Shahrukh Khan is an actor, film producer and tv personality, with a net worth of $300 million. Shahrukh Khan has earned his net worth through his many acting roles in hindu films', report in website celebritynetworth.com

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam