ശരീര പ്രദര്‍ശനം: ഷെര്‍ളിന്‍ ചോപ്രയ്‌ക്ക്‌ ജിമ്മില്‍ വിലക്ക്‌

By Staff

ബോളിവുഡിലെ ഗ്ലാമര്‍ ബോംബ്‌ ഷെര്‍ളിന്‍ ചോപ്രയെ ഗ്ലാമര്‍ പ്രദര്‍ശനത്തിന്റെ പേരില്‍ മുംബൈയിലെ രണ്ട്‌ ജിമ്മുകളില്‍ നിന്നും പുറത്താക്കി.

വളരെ ഇറുകിയതും ശരീരവടിവ്‌ മുഴുവന്‍ പ്രദര്‍ശിപ്പിക്കുന്നതുമായ രീതിയിലുള്ള വസ്‌ത്രങ്ങളണിഞ്ഞെത്തുന്ന ഷെര്‍ളിന്‍ കാരണം കുഴപ്പങ്ങളുണ്ടാകുന്നുവെന്നതിന്റെ പേരിലാണ്‌ ജിം അധികൃതര്‍ താരത്തിന്‌ വിലക്കേര്‍പ്പെടുത്തിയത്‌.

ആരെയും ആകര്‍ഷിക്കത്തത്തക്ക രീതിയില്‍ വസ്‌ത്രം ധരിച്ചെത്തുന്ന ഷെര്‍ളിന്‌ പരിശീലനം നല്‍കാന്‍ ജിമ്മിലെ പരിശീലകര്‍ തമ്മില്‍ മത്സരമാണത്രേ. ഈയിടെ ഷെര്‍ളിന്‌ പരിശീലനം നല്‍കുന്നതുസംബന്ധിച്ച്‌ രണ്ട്‌ പരിശീലകര്‍ തമ്മിലുണ്ടായ തര്‍ക്കം അടിപിടിയില്‍ കലാശിച്ചു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന അവസ്ഥവരെയുണ്ടായി.

ഇതിനെത്തുടര്‍ന്ന്‌ ജിം ഉടമ ഷെര്‍ളിന്‌ വിലക്കേര്‍പ്പെടുത്തി. തുടര്‍ന്ന്‌ ഷെര്‍ളിന്‍ മറ്റൊരു ജിമ്മില്‍ ചേര്‍ന്നു. എന്നാല്‍ അവിടെയും ഇതേ പ്രശ്‌നമുണ്ടായി. ഷെര്‍ളിനെപ്പോലെ ബോളിവുഡിലെ പലതാരങ്ങളും ഇവിടെയെത്തുന്നുണ്ടെന്നും അവരൊന്നും കാരണം ഇത്തരത്തിലൊരു പ്രശ്‌നമുണ്ടാകുന്നില്ലെന്നുമാണ്‌ ജിം അധികൃതര്‍ പറയുന്നത്‌.

എന്നാല്‍ താന്‍ അത്രയ്‌ക്ക്‌ വലിയ അപരാധമൊന്നും ചെയ്യുന്നില്ലെന്നാണ്‌ ഷെര്‍ളിന്‍ പറയുന്നത്‌. താന്‍ ധരിക്കുന്ന വസ്‌ത്രങ്ങള്‍ക്കും വലിയ കുഴപ്പമൊന്നുമില്ലെന്ന്‌ ഷെര്‍ളിന്‍ പറയുന്നു.

ചിലരൊക്കെ പൊതുസ്ഥലത്ത് ബിക്കിനി ധരിച്ച്‌ നടക്കുന്നു. ചിലരാകട്ടെ വസ്‌ത്രമില്ലാതെയും ഞാനത്രയൊന്നും ചെയ്യുന്നില്ലല്ലോ- താരം ചോദിക്കുന്നു.

എന്നാല്‍ താനായിട്ട്‌ കുഴപ്പങ്ങളുണ്ടാക്കേണ്ടെന്ന്‌ കരുതി ഷെര്‍ളിന്‍ തല്‍ക്കാലം ജിമ്മില്‍പ്പോക്ക്‌ നിര്‍ത്തി. ഏതെങ്കിലും ജിമ്മുകാര്‍ തനിക്ക്‌ പ്രവേശനം നല്‍കാന്‍ തയ്യാറാകുന്നതുവരെ വീട്ടിലിരുന്നുതന്നെ ഫിറ്റ്‌നസുണ്ടാക്കാമെന്നാണ്‌ ഷെര്‍ളിന്റെ തീരുമാനം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X