»   » പ്ലേബോയ് വിളിച്ചു; ഷെര്‍ളിന്‍ നഗ്നയാകുന്നു

പ്ലേബോയ് വിളിച്ചു; ഷെര്‍ളിന്‍ നഗ്നയാകുന്നു

Posted By:
Subscribe to Filmibeat Malayalam
Sherlyn Chopra
ഷെര്‍ളിന്‍ ചോപ്ര ഇന്ത്യയെ രോമാഞ്ചം കൊള്ളിയ്ക്കുന്ന പേരാണിത്. ഗ്ലാമര്‍ പ്രദര്‍ശനത്തിന് അതിരുകള്‍ കല്‍പ്പിക്കാത്ത ഷെര്‍ളിന്റെ നഗ്നതയോട് പ്ലേ ബോയിയ്ക്കും പ്രണയം.

മുമ്പ് മൃഗസ്‌നേഹികളുടെ സംഘടനയായ പെറ്റയ്ക്കുവേണ്ടി ഷെര്‍ളിന്‍ തുണിയുരിഞ്ഞപ്പോള്‍ കോരിത്തരിച്ചുപോയവരാണ് ഷെര്‍ളിന്റെ ആരാധകര്‍, ഇനിയിപ്പോള്‍ ഇതാ പ്ലേബോയിയിലും ഈ നഗ്നത.

പ്ലേബോയിയുടെ കവര്‍ചിത്രമാകാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഹഗ് ഷെഫ്‌നറുടെ ഓഫീസില്‍ നിന്നും ഷെര്‍ളിന് വിളിയെത്തിക്കഴിഞ്ഞു.

താന്‍ ഇതേവരെ പൂര്‍ണനഗ്നയായി ഫോട്ടോ എടുത്തിട്ടില്ലെന്നും ഈ അവസരം വന്നുചേര്‍ന്നപ്പോള്‍ യഥാര്‍ത്ഥത്തില്‍ ആശയക്കുഴപ്പമാണുണ്ടായതെന്നും താരം പറയുന്നു.

എന്തായാലും അവസരം കൈവിട്ടകളയാന്‍ തീരുമാനിച്ചില്ല, പകരം എന്റെ സുഹൃത്തായ ഒരു ഫോട്ടോഗ്രാഫറെക്കൊണ്ട് കുറേ നഗ്നചിത്രങ്ങള്‍ എടുപ്പിച്ച് കണ്ടുനോക്കി, സ്വന്തം നഗ്നത കൊള്ളാമെന്ന് തോന്നിയപ്പോള്‍ പ്ലേബോയിയോട് ഓകെ പറഞ്ഞു- ഷെര്‍ളിന്‍ പറയുന്നു.

ഇതിന് മുമ്പ് തനിക്ക് പ്ലേബോയിയുടെ കവര്‍ ഗേള്‍ ആകാന്‍ താല്‍പര്യമുണ്ടെന്ന് ഷെര്‍ളിന്‍ പറഞ്ഞിരുന്നു. എന്തായാലും ഇപ്പോള്‍ ഷെര്‍ളിന്റെ സ്വപ്‌നം സഫലമാകാന്‍ പോവുകയാണ്.

മാത്രവുമല്ല ഷെര്‍ളിന്‍ കവര്‍ഗേളായാല്‍ ലോകപ്രശസ്ത മാഗസിനായ പ്ലേ ബോയിയുടെ കവര്‍ചിത്രമാകുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ബഹുമതിയും ഷെര്‍ളിന് സ്വന്തമാക്കാന്‍ കഴിയും.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam