ഇർഫാൻ ഖാന് 16-ാം വയസ്സിൽ പാൽക്കാരന്റെ മകളുമായി പ്രണയം; ഒടുവിൽ സംഭവിച്ചത് ഇതാണ്
ഇന്ത്യൻ സിനിമ പ്രേക്ഷകർക്ക് എക്കാലവും തീരാ നഷ്ടമാണ് ഇർഫാൻ ഖാൻ എന്ന അതുല്യ പ്രതിഭയുടെ വിയോഗം. വൻകുടലിലെ അണുബാധയെത്തുടർന്ന് 2020 ഏപ്രിൽ 29 ന് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു.
1987-ൽ ദൂരദർശനിൽ സംപ്രേഷണം ചെയ്ത 'ശ്രീകാന്ത്' എന്ന പാരമ്പരയിലൂടെയാണ് ഇർഫാൻ തന്റെ അഭിനയ യാത്ര ആരംഭിച്ചത്. ഒരു വർഷത്തിന് ശേഷം, 1988-ൽ, സലാം ബോംബെ എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ ഇർഫാൻ ഇന്ത്യൻ ചലച്ചിത്രലോകത്തിന് സ്വന്തമായി. അന്നുമുതൽ, തന്റെ കരിയറിൽ അവിസ്മരണീയമായ നിരവധി പ്രകടനങ്ങൾ കാഴ്‌ചവച്ച നടന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

മഖ്ബൂൽ, ഹാസിൽ എന്നീ ചിത്രങ്ങളിലെ നെഗറ്റീവ് വേഷങ്ങളിലൂടെ വിജയത്തിലേക്കുള്ള തന്റെ പ്രയാണം തുടർന്ന താരം, ലൈഫ് ഇൻ എ മെട്രോ, പാൻ സിംഗ് തോമർ തുടങ്ങി നിരവധി ചിത്രങ്ങളിൽ തികച്ചും വ്യത്യസ്തമായ റോളുകളാണ് ചെയ്തുപോന്നത്. അഭിനയത്തിൽ അദ്ദേഹത്തിനുള്ള ഈ വ്യത്യസ്ഥതയാണ് ഇർഫാൻ ഖാനെ ഹോളിവുഡ് വരെ എത്തിച്ചത്.
അദ്ദേഹത്തിന്റെ വിയോഗത്തിന് ശേഷം, ലോകമെമ്പാടുമുള്ള അദ്ദേഹത്തിന്റെ വമ്പിച്ച ആരാധകവൃന്ദം അദ്ദേഹത്തിന്റെ സിനിമകളിലൂടെയും ചിത്രങ്ങളിലൂടെയും അഭിമുഖങ്ങളിലൂടെയുമാണ് അദ്ദേഹം തങ്ങളെ വിട്ട് പോയതിന്റെ വേദന ലഘൂകരിക്കാൻ ശ്രമിക്കുന്നത്.

ഒരിക്കൽ അദ്ദേഹം ഒരു പ്രമുഖ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ ജീവിതത്തിലെ ഏറ്റവും വർണ്ണാഭമായ ഒരു സംഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരുന്നു. ഇർഫാൻ ഖാൻ എത്ര മൃദു ഹൃദയനാണെന്ന് തെളിയിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.
തനിക്ക് 16 വയസ്സുള്ളപ്പോൾ പാൽക്കാരന്റെ മകളുമായി പ്രണയത്തിലായ കാര്യം താരം പങ്കുവച്ചു. ആ പെൺകുട്ടിയോട് ഭ്രാന്തമായ പ്രണയം ഉള്ളതിനാലും അവളെ കാണാൻ ആഗ്രഹിച്ചതിനാലും ആ പാൽക്കാരനിൽ നിന്ന് ദിവസവും പാൽ വാങ്ങാറുണ്ടായിരുന്നുവെന്ന് ഇർഫാൻ തമാശയായി പറഞ്ഞു.
എന്നാൽ, താൻ മറ്റൊരാളെ സ്നേഹിക്കുന്നുവെന്ന് പെൺകുട്ടി ഇർഫാനെ അറിയിച്ചതോടെ ഇർഫാന്റെ പ്രണയകഥക്ക് സങ്കടകരമായ പര്യവസാനമായി.
എന്നാൽ, ഒരു ദിവസം പെൺകുട്ടി തന്നോട് അവളുടെ മുറിയിലേക്ക് ചെല്ലാൻ പറഞ്ഞതായും ഇർഫാൻ അവിടെ എത്തിയപ്പോൾ കാമുകന് ഒരു കത്ത് നൽകാൻ പറഞ്ഞതായും ഇർഫാൻ ഓർത്തെടുത്തു.

തുടർന്ന് അഭിമുഖത്തിൽ, കത്ത് നൽകിയോ ഇല്ലയോ എന്ന് ഇർഫാൻ ഖാനോട് ചോദിച്ചപ്പോൾ. തന്റെ ക്രഷ് എഴുതിയ പ്രണയലേഖനം അവളുടെ കാമുകനു കൈമാറിയതായി ഇർഫാൻ മറുപടി നൽകി.
താരത്തിന് ഇത് ഹൃദയഭേദകമായ നിമിഷമായിരുന്നു, എന്നാൽ ആ സംഭവത്തിന് ശേഷം താൻ അവളുടെ നല്ല സുഹൃത്തായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താമസിയാതെ, അവർ ഒരുമിച്ച് കളിക്കാൻ തുടങ്ങി, അവൾ അവന്റെ വീട്ടിൽ വരുമ്പോഴെല്ലാം, ഇർഫാനും പാൽക്കാരന്റെ മകളും വീടിനുള്ളിൽ ഒളിച്ചു കളിക്കും.
പെൺകുട്ടിക്ക് തന്നെ ഇഷ്ട്ടം ഉള്ളതുകൊണ്ടായിരിക്കാം അവൾ തന്നെ കാണുമ്പോഴെല്ലാം ഒളിച്ചുകളി കളിക്കാൻ വന്നിരുന്നതെന്ന് ഇർഫാൻ ഖാൻ കരുതി.
എന്നാൽ ഒരിക്കൽ ഇർഫാന്റെ ബന്ധു സ്ഥലത്ത് എത്തി, അവർ ഒളിച്ചു കളിക്കാൻ തുടങ്ങി. അപ്പോഴാണ് ഇർഫാൻ തന്റെ ബന്ധുവിനോട് തനിക്ക് ഇഷ്ടപ്പെട്ട പെൺകുട്ടിയെക്കുറിച്ചും അവർ ഒരുമിച്ച് ഒളിച്ചു കളിച്ചതിനെക്കുറിച്ചും പറഞ്ഞത്.
എന്നാൽ, മിക്കവാറും എല്ലാവരുമായും അവൾ ഒളിച്ചു കളിക്കാറുണ്ടായിരുന്നതിനാൽ ഇത് അവൾക്ക് സാധാരണമാണെന്ന് ബന്ധു ഇർഫാനോട് പറഞ്ഞു. ഇത് കേട്ടതിന് ശേഷം, ഇർഫാന്റെ പ്രണയകഥ എന്നെന്നേക്കുമായി അവസാനിച്ചു, ഏകദേശം രണ്ടാഴ്ചയോളം കിഷോർ കുമാറിന്റെ സങ്കടകരമായ ഗാനങ്ങൾ താൻ കേട്ടിരുന്നുവെന്ന് താരം ഓർത്തെടുത്തു.
തന്റെ പ്രണയം നിരസിച്ചിട്ടും താൻ സ്നേഹിച്ച പെൺകുട്ടിയെ താൻ എന്നും ബഹുമാനിച്ചിരുന്നുവെന്നും എന്നാൽ അവളുടെ സുഹൃത്തായി തുടരാൻ തനിക്ക് ബുദ്ധിമുട്ട് ഉണ്ടായിരുന്നുവെന്നും താരം സമ്മതിച്ചു. അതിനാൽ തന്നെ അവളുടെ ജീവിതത്തിൽ നിന്ന് പുറത്തുകടക്കാൻ താൻ ശ്രമിച്ചുവെന്നും താരം വ്യക്തമാക്കി.


Click it and Unblock the Notifications











