ഐശ്വര്യ റായി, ഷാരുഖ് ഖാന്‍ നഷ്ടപ്രണയത്തിന് പതിനാറ് വയസ്! ദേവദാസ് വിസ്മയ ചിത്രമായിരുന്നു..

Recommended Video

ദേവദാസ് ഇറങ്ങിയിട്ട് ഇന്നേക്ക് 16 വർഷം | filmibeat Malayalam

പ്രണയം ഇതിവൃത്തമാക്കി നിരവധി സിനിമകളാണ് ബോളിവുഡില്‍ നിന്നും പിറന്നിരിക്കുന്നത്. അതില്‍ നഷ്ടപ്രണയങ്ങളും ത്രീകോണ പ്രണയവുമെല്ലാം ഉണ്ട്. ഷാരുഖ് ഖാന്‍, ഐശ്വര്യ റായി ജോഡികള്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച സിനിമയാണ് ദേവദാസ്. മാധുരി ദീക്ഷിത്, ജാക്കി ഷെറോഫ് എന്നിവരായിരുന്നു സിനിമയിലെ മറ്റ് താരങ്ങള്‍.

നഷ്ടപ്രണയത്തിന്റെ കഥ പറഞ്ഞ ദേവസദാസ് അക്കാലത്ത് സൂപ്പര്‍ ഹിറ്റായിരുന്നു. ചിത്രം തിയറ്ററുകളിലേക്ക് എത്തിയിട്ട് ഇന്ന് പതിനാറ് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സിനിമയെ കുറിച്ച് പ്രേക്ഷകര്‍ക്ക് അറിയാത്ത ഒരുപാട് കാര്യങ്ങള്‍ ഉണ്ടായിരുന്നു. വാര്‍ഷിക ദിനത്തില്‍ ഇക്കാര്യങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.

ദേവദാസ്

ദേവദാസ്

ശരത്ചന്ദ്ര ചതോപാധ്യ രചിച്ച ബംഗാളി നോവലാണ് ദേവ്ദാസ്. 'നഷ്ടപ്രണയത്തിന്റെ നിത്യഹരിതകാവ്യം' എന്നു വിശേഷിപ്പിക്കാവുന്ന നോവലിനെ ഇതിവൃത്തമാക്കി നിരവധി ചലച്ചിത്രങ്ങള്‍ പല ഭാഷകളിലായി പുറത്തിറങ്ങിയിട്ടുണ്ട്. തീവ്രപ്രണയത്തിന്റെയും പ്രണയനൈരാശ്യത്തിന്റെയും കഥയാണ് ദേവദാസ് പറയുന്നത്. 2002 ല്‍ ഐശ്വര്യ റായി, ഷാരുഖ് ഖാന്‍, മാധൂരി ദീക്ഷിത്, ജാക്കി ഷെറോഫ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സിനിമ നിര്‍മ്മിച്ചിരുന്നു. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത സിനിമ സൂപ്പര്‍ ഹിറ്റായിരുന്നു. 2002 ജൂലൈ 12 നായിരുന്നു സിനിമയുടെ റിലീസ്. ദേവദാസ് പുറത്തിറങ്ങിയിട്ട് ഇന്ന് പതിനാറ് വര്‍ഷം കഴിഞ്ഞിരിക്കുകയാണ്.

 സിനിമയുടെ പ്രത്യേകത..

സിനിമയുടെ പ്രത്യേകത..

ദേവദാസിനെ പ്രമേയമാക്കി മൂന്ന് ഹിന്ദി സിനിമകളായിരുന്നു റിലീസിനെത്തിയിരുന്നത്. ഷാരുഖ് ഖാന്റെ ദേവദാസ് അവതരണം കൊണ്ടും ശ്രദ്ധേയമായിരുന്നു. സിനിമയിലെ ഐശ്വര്യ റായിയുടെയും മാധൂരി ദീക്ഷിതിന്റെയും കോസ്റ്റിയൂംസ്, ആഭരണങ്ങള്‍, സംഭാഷണം, നൃത്തം, പാട്ടുകള്‍ എന്നിങ്ങനെയുള്ള എല്ലാ കാര്യങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നവയാണ്. പ്രേക്ഷകര്‍ കാണുന്നത് പോലെയായിരുന്നില്ല.. ചിത്രീകരണത്തിനിടെ പല പ്രതിസന്ധികളും താരങ്ങള്‍ നേരിടേണ്ടി വന്നിരുന്നു.

30 കിലോയുള്ള വസ്ത്രം

30 കിലോയുള്ള വസ്ത്രം

നായികമാര്‍ക്ക് വേണ്ടി ഉപയോഗിച്ചിരുന്ന വസ്ത്രങ്ങള്‍ക്കും ആഭരണങ്ങള്‍ക്കും ഭാരം കൂടുതലായിരുന്നു. കമ്മലിന്റെ ഭാരം കാരണം ഐശ്വര്യ റായിയുടെ ചെവി മുറിഞ്ഞിരുന്നു. ഡോലാരെ ഡോലാരെ എന്ന പാട്ട് രംഗത്തില്‍ ചോരയുള്ള ചെവിയുമായിട്ടായിരുന്നു ഐശ്വര്യ അഭിനയിച്ചിരുന്നത്. പാട്ടിന്റെ ഷൂട്ടിങ്ങ് അവസാനിച്ചതിന് ശേഷമായിരുന്നു ഐശ്വര്യയുടെ കാതില്‍ നിന്നും ചോര വരുന്നുണ്ടെന്നുള്ള കാര്യം അണിയറ പ്രവര്‍ത്തകര്‍ അറിഞ്ഞത്. അതുപോലെ തന്നെ മാധുരി ദീക്ഷിതിന്റെ വസ്ത്രത്തിന് മുപ്പത് കിലോയോളം ഭാരമുണ്ടായിരുന്നെന്നും പറയുന്നു.

സല്‍മാന്‍ ഖാന്റെ ചാന്‍സ്

സല്‍മാന്‍ ഖാന്റെ ചാന്‍സ്

സിനിമയില്‍ ഷാരുഖ് ഖാന്‍ അവതരിപ്പിച്ച ദേവദാസ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ സംവിധായകന്‍ ആദ്യം വിളിച്ചിരുന്നത് സല്‍മാന്‍ ഖാനെ ആയിരുന്നു. എന്നാല്‍ പിന്നീട് ഷാരുഖിലേക്ക് എത്തുകയായിരുന്നു. സിനിമയിലെ പ്രകടനത്തിന് ഷാരുഖിനെ തേടി നിരവധി പുരസ്‌കാരങ്ങളും എത്തിയിരുന്നു. അതുപോലെ തന്നെ ഐശ്വര്യ റായി അവതരിപ്പിച്ച പരോ എന്ന കഥാപാത്രം കരീന കപൂറും വേണ്ടെന്ന് വെച്ചിരുന്നു.

സെറ്റിന് കോടികള്‍

സെറ്റിന് കോടികള്‍

ബിഗ് ബജറ്റിലൊരുക്കിയ ചിത്രത്തിന്റെ മൊത്തം മുതല്‍ മടക്ക്. 50 കോടി രൂപയായിരുന്നു. അതില്‍ സെറ്റ് നിര്‍മ്മിക്കുന്നതിന് വേണ്ടി തന്നെ 20 കോടിയോളം രൂപ ചിലവായിരുന്നു. ഐശ്വര്യയുടെ അവതരിപ്പിച്ച കഥാപാത്രത്തിന്റെ റൂം ശരിക്കുന്നതിന് വേണ്ടി 3 കോടി രൂപയായിരുന്നു ചിലവായത്. അത് പോലെ തന്നെ ചന്ദ്രമുഖിയ്ക്ക് വേണ്ടി മാത്രം 12 കോടി രൂപയും ചിലവായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X