»   » അമീറിന്റെ അജ്ഞാതവാസം വിവാദത്തില്‍

അമീറിന്റെ അജ്ഞാതവാസം വിവാദത്തില്‍

Subscribe to Filmibeat Malayalam
Aamir Khan
ലഖ്‌നൊ: ബോളിവുഡ് താരം അമീര്‍ ഖാന്‍ വ്യാജമേല്‍വിലാസത്തില്‍ ഹോട്ടലില്‍ താമസിച്ചത് വിവാദമാകുന്നു.

മുഗള്‍ വാരാണസിയില്‍ സന്ദര്‍ശനം നടത്തിയ അമീറും സംഘവും ചാന്ദൗലി ജില്ലയിലെ ഒരു ഹോട്ടലിലാണ് വ്യാജ മേല്‍വിലാസത്തില്‍ താമസിച്ചത്.

അക്രം ഷാ എന്ന വ്യാജ പേരിലാണ് അമീര്‍ മുറിയെടുത്തിരുന്നത്. ആരാധകരുടെ ശ്രദ്ധയില്‍പ്പെടാതിരിക്കാന്‍ ബുര്‍ഖ ധരിച്ചായിരുന്നു അമീര്‍ ഹോട്ടലില്‍ എത്തിയത്.

ഡിസംബര്‍ 10നുണ്ടായ സംഭവത്തില്‍ ഹോട്ടല്‍ ഉടമകള്‍ക്ക് ചാന്ദൗലി പൊലീസ് നോട്ടീസ് അയച്ചിട്ടുണ്ട്.

ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുള്ളവര്‍ക്ക് മാത്രം മുറി നല്‍കിയാല്‍ മതിയെന്ന് വ്യവസ്ഥയുള്ളപ്പോള്‍ അമീറിന്റെ കാര്യത്തില്‍ നിയമനലംഘനം നടന്നുവെന്നാണ് പൊലീസ് പറയുന്നത്.

ഉത്തര്‍പ്രദേശില്‍ പലയിടത്തും തീവ്രവാദ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുള്ളവര്‍ക്ക് മാത്രമേ മുറികള്‍ നല്‍കാവൂ എന്ന് ഹോട്ടലുടമകള്‍ക്ക് പൊലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അമീറിന്റെ കാര്യത്തില്‍ കൃത്യമായ വിശദീകരണം നല്‍കിയില്ലെങ്കില്‍ ഹോട്ടല്‍ ഉടമയ്‌ക്കെതിരെ നടപടിയെടുക്കാന്‍ തന്നെയാണ് പൊലീസിന്റെ തീരുമാനം.

ബുര്‍ഖ ധരിച്ചെത്തിയ അമീറിനോട് അത് മാറ്റി മുഖം കാണിക്കാന്‍ ആവശ്യപ്പെടാന്‍ കഴിഞ്ഞില്ലെന്നാണ് ഹോട്ടല്‍ ഉടമ പറയുന്നത്.

ഉടന്‍ പുറത്തിറങ്ങുന്ന ത്രീ ഇഡിയറ്റ്‌സ് എന്ന സ്വന്തം ചിത്രത്തിന്റെ പ്രചാരണത്തിന് വേണ്ടിയാണ് അമീര്‍ ഖാന്‍ ഈ അഞ്ജാത വാസം നടത്തിയത്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam