»   » വൈകിയെങ്കിലും അസിന് ബുദ്ധിയുദിച്ചു

വൈകിയെങ്കിലും അസിന് ബുദ്ധിയുദിച്ചു

Posted By:
Subscribe to Filmibeat Malayalam
Asin
മലയാളി താരം അസിന്‍ ബോളിവുഡില്‍ സാന്നിധ്യമറിയിച്ചിട്ട് നാളുകളേറെയായി. പക്ഷേ ഇപ്പോള്‍ മാത്രമാണ് അസിന്‍ ശ്രദ്ധിക്കുന്നത് ഇതേവരെ അസിന്‍ എന്ന പേര് അവിടെയൊരു തരംഗമായി മാറിയിട്ടില്ല.

ഒറ്റച്ചിത്രം കൊണ്ട് ധബാങ് താരം സോനാക്ഷി സിന്‍ഹവരെ ബോളിവുഡിന്റെ വെളിച്ചത്തില്‍ അങ്ങനെ പറന്നുനടക്കുകയാണ്. ബോളിവുഡില്‍ ഏറെക്കുറെ പുതുമുഖങ്ങളായ ദീപിക പദുകോണ്‍, സോനം കപൂര്‍ എന്നിവരുടെ കാര്യങ്ങളും വ്യത്യസ്തമല്ല.

ദിനം പ്രതി ഒട്ടേറെ വാര്‍ത്തകളിലാണ് ഇവര്‍ താരങ്ങളാകുന്നത്. ഇതിന്റെയൊക്കെ പിന്നിലെ കാര്യം മനസ്സിലാക്കാനാണ് അസിന്‍ വൈകിപ്പോയത്. ഇത്തരം താരങ്ങള്‍ക്കെല്ലാം നല്ല പബ്ലിക് റിലേഷന്‍ സ്റ്റാഫുണ്ട്.

തങ്ങളുടെ പുതിയ ചിത്രങ്ങള്‍, പങ്കെടുക്കുന്ന ചടങ്ങുകള്‍, യാത്രപോകുന്ന സ്ഥലങ്ങള്‍ എന്നവയെല്ലാം ഈ പിആര്‍ ജോലിക്കാര്‍ മാധ്യമങ്ങളെ മുറയ്ക്ക് അറിയിയ്ക്കും.

എന്നാല്‍ അസിനാണെങ്കില്‍ ഇങ്ങനെയൊരാളില്ല. ബോളിവുഡിലെത്തി കാലമിത്രയായിട്ടും ഒരു അസിന്‍ തരംഗം ഉണ്ടാകാത്തതിന് പ്രധാനകാരണം ഇതുതന്നെയാണെന്നാണ് താരത്തിന്റെ വിലയിരുത്തല്‍.

വൈകിയിട്ടാണെങ്കിലും ഒരു പിആര്‍ ഓഫീസിലെ നിയമിക്കാനോ അതല്ലെങ്കില്‍ ഏതെങ്കിലും ഒരു ഏജന്‍സിയെ ഈ ജോലികള്‍ ഏല്‍പ്പിക്കാനോ ഉള്ള തയ്യാറെടുപ്പിലാണ് അസിന്‍ ഇപ്പോള്‍.

English summary
Actress Asin Thottumkal from Malluwood who missed the Bollywood bus is now desperate for a PR agency to handle her work

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam