»   » വിവാഹത്തിന് തിരക്കില്ലെന്ന് ബിപാഷ

വിവാഹത്തിന് തിരക്കില്ലെന്ന് ബിപാഷ

Posted By:
Subscribe to Filmibeat Malayalam
Bipasha
ബിപാഷയെ കാണുമ്പോഴൊക്കെ ആരാധകര്‍ക്ക് തോന്നുന്ന ഒരു കാര്യമുണ്ട്, എത്രകാലമായി ജോണ്‍ എബ്രഹാമിനെയും പ്രണയിച്ച് നടക്കുന്നു, വേഗത്തില്‍ ആ കെട്ടങ്ങ് നടത്തിക്കൂടേയെന്ന്.

രണ്ടു പേരുടെയും വീട്ടുകാര്‍ക്ക് ഇക്കാര്യത്തില്‍ എതിര്‍പ്പില്ല, എല്ലാവരും ഈ ബന്ധം അംഗീകരിച്ചും കഴിഞ്ഞിരിക്കുന്നു, പിന്നെയന്തിന് ഇതിങ്ങനെ വച്ചുനീട്ടണം ചോദ്യങ്ങള്‍ ഇങ്ങനെ പലതും നമുക്ക് ചോദിക്കാന്‍ തോന്നാം.

എന്നാല്‍ ബിപാഷ പറയുന്നത് മറ്റൊന്നാണ്. കല്യാണം കഴിയ്ക്കാന്‍ താരത്തിന് ഒട്ടും തിടുക്കമില്ലത്രേ. അടുത്തിടെ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപറ്റന്‍ മഹേന്ദ്ര സിങ് ധോണിയുടെ കല്യാണം കഴിഞ്ഞതോടെ ബിപാഷയും ജോണും വീണ്ടും നോട്ടപ്പുള്ളികളായി.

എല്ലാവര്‍ക്കും അറിയേണ്ടത് കല്യാണം എന്നു നടക്കുമെന്നാണ്. ഞാന്‍ പലചിത്രങ്ങളുടെയും തിരക്കിലാണ്. ഇതിനിടെ ഒരു ഫിറ്റ്‌നസ് സിഡി ഇറക്കുന്നത് സംബന്ധിച്ച ജോലികളുമുണ്ട്.

ജോണും ഞാനും തമ്മിലുള്ള ബന്ധം ദൃഢമാണ്. പിന്നെയെന്തിന് കല്യാണത്തിന് തിടുക്കം കൂട്ടണം. അത് നടക്കേണ്ടപ്പോള്‍ നടക്കും- ബിപാഷ പറയുന്നു.

വിവാഹം കഴിഞ്ഞില്ലെങ്കിലും ബിപാഷയും ജോണും ഏറെ വര്‍ഷങ്ങളായി ഒരുമിച്ചാണ് താമസം. പ്രണയം പുറത്തറിഞ്ഞ് ഇത്രനാളായിട്ടും രണ്ടുപേരുടെയും പേരു ചേര്‍ത്ത് മറ്റു പേരുകളൊന്നും ഇതേവരെ പറഞ്ഞുകേള്‍ക്കുകയോ വിവാദങ്ങള്‍ ഉണ്ടാവുകയോ ചെയ്തിട്ടില്ല.

അതും ഗോസിപ്പിന് ഒട്ടും പഞ്ഞമില്ലാത്ത ബോളിവുഡിലാണിതെന്നോര്‍ക്കുമ്പോള്‍ ഇരുവരുടെയും ബന്ധം എത്ര ദൃഡതരമാണെന്ന കാര്യത്തില്‍ സംശയത്തിനിടയുമില്ല.

Please Wait while comments are loading...

Malayalam Photos

Go to : More Photos