മല്ലിക ഷെരാവത്തിന് പിന്നാലെ കാള ഓടി
ബോളിവുഡിന്റെ ഹോട്ട് ആന്റ് സെക്‌സി താരം മല്ലിക ഷെരാവത്തിനെ കാള ഓടിച്ചു. പുതിയ ചിത്രമായ 'അഗ്ലി ഔര്‍ പാഗലി' എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് ഗ്ലാമര്‍ താരത്തിന് പിന്നാലെ കാളയോടിയത്.
മല്ലികയുടെ ഗ്ലാമര്‍ കണ്ടാണോ കാള പിന്നാലെ ഓടിയതെന്ന് ചോദിച്ചാല്‍ ആ ചോദ്യത്തിന് ഉത്തരമില്ല. ചിത്രത്തിലെ നായകന്‍ രണ്‍വീര്‍ ഷോരിയ്‌ക്കൊപ്പം സ്‌കൂട്ടറോടിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് ഒരു കാള ഇവര്‍ക്ക് പിന്നാലെ ഓടിയത്.
സ്‌കൂട്ടറിലാണെങ്കിലും കാള പിന്നാലെ പാഞ്ഞുവരുന്നതുകണ്ട് മല്ലിക സ്‌കൂട്ടറില്‍ അന്തം വിട്ടിരുന്നുപോയെന്നും കൂടെയുണ്ടായിരുന്ന ഷോരിയും പേടിച്ചുവിറച്ചുവെന്നുമാണ് സംഭവത്തിന് ദൃക്‌സാക്ഷികളായവര്‍ പറയുന്നത്.
കാളയെ കണ്ട് സ്‌കൂട്ടറില്‍ നിന്നും പിടിവിട്ട് മല്ലിക കരഞ്ഞപ്പോള്‍ ഷോരി ധൈര്യം സംഭരിച്ച് സ്‌കൂട്ടറിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നുവത്രേ. കുറച്ചു ദൂരം സ്‌കൂട്ടറിന് പിന്നാലെ പാഞ്ഞ കാള തനിയെ പിന്‍വാങ്ങിയതിനാല്‍ താരങ്ങള്‍ അപകടം കൂടാതെ രക്ഷപ്പെട്ടു.
സ്‌കൂട്ടര്‍ ഓടിക്കുമ്പോള്‍ മല്ലിക ഉറക്കെ കൂവി വിളിക്കുന്ന രീതിയിലായിരുന്നുവത്രേ രംഗം ചിത്രീകരിക്കേണ്ടിയിരുന്നത്. ഇങ്ങനെ മല്ലിക ഉറക്കെ കൂവി വിളിച്ചപ്പോള്‍ തെരുവിലുണ്ടായിരുന്ന കാള സ്‌കൂട്ടറിന് പിന്നാലെ ഓടുകയായിരുന്നുവെന്നാണ് ഷോരി പറയുന്നത്.


Click it and Unblock the Notifications