വീണ്ടും വെള്ളിത്തിരയിലെത്താന്‍ മാധുരിയ്‌ക്ക് മോഹം
സിനിമയുടെ തിരക്കുകളിലേയ്‌ക്ക് തിരിച്ചുവരാന്‍ ബോളുവിഡിലെ മുന്‍ താരറാണി മാധുരി ദീക്ഷിത്. താല്‍പര്യജനകവും പ്രത്യേകതയുള്ളതുമായ വേഷങ്ങള്‍ ലഭിച്ചാല്‍ സ്വീകരിക്കാന്‍ താന്‍ തയ്യാറാണെന്ന് മാധുരി വ്യക്തമാക്കി.
ന്യൂയോര്‍ക്കില്‍ നിന്നും ടെലിഫോണില്‍ ഒരു വാര്‍ത്താ ഏജന്‍സിയോട് സംസാരിക്കുമ്പോഴാണ് അവര്‍ തന്റെ മനസ്സുതുറന്നത്. ന്യൂയോര്‍ക്ക് ഉള്‍പ്പെടെ അമേരിക്കയിലെ ആറു നഗരങ്ങളില്‍ ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ നേതൃത്വത്തില്‍ നടത്തിയ പര്യടന പരിപാടിയില്‍ അതിഥിതാരമായിരുന്നു മാധുരി.
ബച്ചനൊപ്പം ഒരു ചിത്രത്തില്‍പ്പോലും അഭിനയിച്ചിട്ടില്ലെങ്കിലും പര്യടനം അദ്ദേഹത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ സഹായിച്ചിവെന്നും മാധുരി പറഞ്ഞു.
1984ലാണ് മധുരി ചലച്ചിത്രലോകത്ത് അരങ്ങേറ്റം കുറിച്ചത്. തൊണ്ണൂറുകളില്‍ ഇന്ത്യയുടെ സൗന്ദര്യ പ്രതീകം പോലെ ഇവര്‍ ബോളിവുഡില്‍ നിറഞ്ഞുനിന്നു. വിവാഹശേഷം ന്യൂയോര്‍ക്കില്‍ സ്ഥിരതാമസമാക്കിയ മാധുരി, 2007ല്‍ ആജാ നാച്‌ലെ എന്ന ചിത്രത്തില്‍ അഭിനയിച്ചെങ്കിലും ഇതൊരു വന്‍വിജയമായിരുന്നില്ല.
തുടര്‍ന്ന് മറ്റവസരങ്ങളും മാധുരിയ്‌ക്ക് ലഭിച്ചില്ല. ശസ്‌ത്രക്രിയാ വിദഗ്‌ധനായ ശ്രീറാം നേനെയാണ് മാധുരിയുടെ ഭര്‍ത്താവ് ഇവര്‍ക്ക് രണ്ട് ആണ്‍മക്കളുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications