»   » മല്ലികയ്‌ക്കൊരു ആണ്‍തുണ വേണം

മല്ലികയ്‌ക്കൊരു ആണ്‍തുണ വേണം

Posted By:
Subscribe to Filmibeat Malayalam
Mallika Sherawat
ആരാധകരുടെ നെഞ്ചിടിപ്പ്‌ കൂട്ടുന്ന നമ്പറുകളുമായി നടക്കുന്ന മല്ലികയോട്‌ ഒരു ആണ്‍തുണ വേണ്ടേയെന്ന കാര്യം പലപ്പോഴായി പലരും ചോദിച്ചതാണ്‌. എന്നാല്‍ അന്നൊന്നും ഈ മാദകറാണി അതിനെക്കുറിച്ച്‌ ചിന്തിയ്‌ക്കുകയോ അങ്ങനെ ഒരാളെ കണ്ടെത്തുകയോ ഉണ്ടായില്ല.

എന്നാല്‍ ഇപ്പോഴിതാ മല്ലികയ്‌ക്ക്‌ വീണ്ടുവിചാരമുണ്ടായിരിക്കുന്നു. ഈ ഏകാന്തത അവസാനിപ്പിക്കാന്‍ തന്നെയാണത്രേ മല്ലികയുടെ പുറപ്പാട്‌. എന്നാല്‍ ഒരു പ്രശ്‌നമുണ്ട്‌. കൂട്ടിന്‌ ആരെ കിട്ടും, ഇതിന്‌ ശരിയായൊരു ഉത്തരം നല്‍കാന്‍ മല്ലികയ്‌ക്ക്‌ കഴിയുന്നില്ലെങ്കിലും ആളിന്‌ എന്തൊക്കെ ഗുണങ്ങളും പ്രത്യേകതകളും വേണമന്ന കാര്യം താരത്തിന്‌ നല്ല നിശ്ചയമുണ്ട്‌.

ഇതില്‍ ആദ്യത്തെ കണ്ടീഷന്‍ എന്തെന്നല്ലേ. ആള്‍ സിനിമാ രംഗത്തുനിന്നുള്ള ആളാവരുതെന്നതുതന്നെ. സിനിമാ രംഗത്തുള്ളയാളുകളെ മല്ലികയ്‌ക്ക്‌ പണ്ടേ വലിയ മൈന്റില്ല. ഉണ്ടായിരുന്നെങ്കില്‍ മല്ലിക ഇന്ന്‌ ഇങ്ങനെ ഇരിക്കുമായിരുന്നോ?

രണ്ടാമത്തെ കാര്യം എന്തെന്നല്ലേ കക്ഷി തന്നെ നിലയ്‌ക്കു നിര്‍ത്തണം. അതായത്‌ അത്യാവശ്യം കര്‍ക്കശക്കാരനായിരിക്കണമെന്നതുതന്നെ. പിന്നെ എല്ലാവരും പറയുന്നപോലെ, സൗന്ദര്യം, വിദ്യാഭ്യാസം, സാമ്പത്തികം ഇത്യാദി കാര്യങ്ങളിലെല്ലാം കക്ഷി വമ്പനായിരിക്കണം.

എന്തായാലും പുരുഷന്‌ വേണ്ട രണ്ടാമത്തെ ഗുണത്തെക്കുറിച്ച്‌ പറഞ്ഞ മല്ലിക ഇപ്പോഴെങ്കിലും സ്വന്തം ചെയ്‌തികള്‍ തിരിച്ചറിഞ്ഞുവെന്നുതന്നെ വേണം കരുതാന്‍

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam