»   » മല്ലികയ്ക്ക് ഇഷ്ടം ഷാറുഖിനേയും ഹൃതിക്കിനേയും

മല്ലികയ്ക്ക് ഇഷ്ടം ഷാറുഖിനേയും ഹൃതിക്കിനേയും

Posted By:
Subscribe to Filmibeat Malayalam
Mallika Sherawat
ബോളിവുഡിലെ രോമാഞ്ചമായ മല്ലിക ശെരാവത്തിന് നടന്മാരില്‍ ഏറ്റവും ഇഷ്ടം ആരെആയിരിയ്ക്കും. മല്ലിക തന്നെ ഇക്കാര്യം സ്വന്തം ട്വിറ്റര്‍ പേജില്‍ വ്യക്തമാക്കി. ബോളിവുഡിലെ ഖാന്‍മാരെക്കുറിച്ചുള്ള മല്ലികയുടെ അഭിപ്രായം ആരാഞ്ഞത് ഒരു ആരാധകനായിരുന്നു. മറുപടി ഇങ്ങനെയായിരുന്നു "Salman is a pussycat". അവസാനത്തെ വാക്ക് കൂടുതല്‍ വ്യക്തമാക്കണമെന്നായിരുന്നു ആരാധകന്റെ ആവശ്യം. അതിനും മല്ലിക മറുപടി പറഞ്ഞു. "വിഷമിയ്ക്കണ്ട, അത് മോശപ്പെട്ടതൊന്നും അല്ല". അതായിരുന്നു മറുപടി.

ഷാരുഖ് ഖാനെക്കുറിച്ച് വലിയ മതിപ്പോടെയാണ് മല്ലിക പ്രതികരിച്ചത്. എസ് ആര്‍ കെയെകുറിച്ച് മല്ലിക പ്രതികരിച്ചത് ഇങ്ങനെ ആയിരുന്നു. - “King of Charisma! Luv em :) "

ഹൃതിക് രോഷനും കിട്ടി മല്ലികയുടെ പ്രശംസ. ഇതായിരുന്നു ഹൃതിക്കിനെക്കുറിച്ച് മല്ലിക പറഞ്ഞത്. “Talent plus beauty! Lethal!".


എന്നാല്‍ ഹിന്ദി ചലച്ചിത്ര രംഗത്തെ ഏറ്റവും ഹോട്ടായ ഖാന്‍ ആരാണെന്ന് ചോദ്യത്തിന് രസകരമായ ഉത്തരമായിരുന്നു മല്ലിക നല്‍കിയത് - “Malaika Arora Khan".

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam