»   » സല്‍മാന്‍ ഇപ്പോഴും നല്ല സുഹൃത്ത്: കത്രീന

സല്‍മാന്‍ ഇപ്പോഴും നല്ല സുഹൃത്ത്: കത്രീന

Posted By:
Subscribe to Filmibeat Malayalam
katrina kaif-salman
മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം സല്‍മാനും കത്രീനയും ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണ് ഏക് ദ ടൈഗര്‍. സല്‍മാനുമായി പിരിഞ്ഞെങ്കിലും ഒന്നിച്ചഭിനയിക്കുന്നതില്‍ തനിയ്ക്ക് പ്രശ്‌നമൊന്നുമില്ലെന്നാണ് ക്യാറ്റ് പറയുന്നത്. പ്രണയം തകര്‍ന്നെങ്കിലും തങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നാണ് കത്രീനയുടെ വിശദീകരണം.

സല്‍മാനുമായുള്ള ബന്ധത്തില്‍ മാറ്റം വന്നിട്ടുണ്ട്. എന്നാല്‍ പ്രണയം മാത്രമേ തകര്‍ന്നിട്ടുള്ളൂ, സൗഹൃദം തകര്‍ന്നിട്ടില്ല. അതിനാല്‍ തന്നെ സല്‍മാനുമൊത്ത് അഭിനയിക്കുന്നതില്‍ എനിക്കൊരു പ്രയാസവും തോന്നിയിട്ടില്ല-കത്രീന പറയുന്നു.

അയര്‍ലന്‍ഡില്‍ ചിത്രീകരണം പുരോഗമിക്കുന്ന ഏക് ദ ടൈഗര്‍ ഒരു റൊമാന്റിക് ത്രില്ലറാണ്. 2012 ജൂണ്‍ 1ന് ചിത്രം തീയ്യേറ്ററിലെത്തിക്കാനാണ് പദ്ധതി.

English summary
Katrina Kaif, who is currently filming for Ek Tha Tiger with Salman Khan, admits her equation with him has changed since they last co-starred in Yuvvraaj three years ago, but says they still remain friends.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam