കത്രീനയെത്തന്നെ വിവാഹംചെയ്യും: സല്‍മാന്‍

By Staff

സല്‍മാനും കത്രീനയും ഉടനെ പിരിയുമെന്നും പിരിഞ്ഞുവെന്നും സല്‍മാന്‍ മറ്റു പെണ്ണുങ്ങളെത്തേടി നടക്കുകയാണെന്നും ഗോസിപ്പുകാര്‍ തട്ടിവിടാന്‍ തുടങ്ങിയിട്ട്‌ നാളുകളേറെയായി.

എന്തായാലും ഇനിയും ഈ പരദൂഷണക്കൂട്ടത്തിന്‌ ചെളിവാരിയെറിയാന്‍ അവസരം കൊടുക്കരുതെന്ന്‌ കരുതിയായിരിക്കണം സല്‍മാന്‍ ഖാന്‍ അക്കാര്യം വെളിപ്പെടുത്തിയത്‌. കാമുകി കത്രീനയെത്തന്നെയാണ്‌ താന്‍ വിവാഹം കഴിയ്‌ക്കുകയെന്ന്‌ സല്‍മാന്‍ പ്രഖ്യാപിച്ചുകഴിഞ്ഞു.

കാമുകിയെത്തന്നെ കെട്ടുമെന്ന്‌ പറയുന്നുണ്ടെങ്കിലും അതെന്നാണെന്ന കാര്യം മസില്‍മാന്‍ വ്യക്തമാക്കുന്നില്ല. പകരം തിയ്യതി തീരുമാനിച്ചിട്ടില്ലെന്നാണ്‌ പറയുന്നത്‌.

കത്രീനയുമായി അഗാധമായ പ്രണയത്തിലാണെന്നും തങ്ങളുടേത്‌ വളരെ ഗൗരവമേറിയ ബന്ധമാണെന്നും മാതാപിതാക്കള്‍ തീരുമാനിക്കും പ്രകാരമാണ്‌ വിവാഹം നടക്കുകയെന്നുമൊക്കെ സല്‍മാന്‍ പറയുന്നു.

സാധാരണ ഗതിയില്‍ മാധ്യമങ്ങള്‍ക്കുമുന്നില്‍ വ്യക്തിജീവിതത്തിലെ പ്രശ്‌നങ്ങളൊന്നും വെളിപ്പെടുത്താത്ത സല്‍മാന്‍ ഇപ്പോള്‍ ഇത്തരത്തിലൊരു പ്രഖ്യാപനം നടത്തിയിരിക്കുന്നത്‌ അക്ഷരാര്‍ത്ഥത്തില്‍ എല്ലാവരെയും അമ്പരപ്പിച്ചിരിക്കുകയാണ്‌.

വിവാഹക്കാര്യം പറയുന്നതിനൊപ്പം കത്രീനയെ തല്ലിയെന്നും തങ്ങള്‍ പിണക്കത്തിലാണെന്നുമൊക്കെയുള്ള വാര്‍ത്തകള്‍ താരം നിഷേധിച്ച താരം ഇതൊക്കെ മാധ്യമങ്ങള്‍ കെട്ടിച്ചമച്ച കഥയാണെന്നാണ്‌ പറയുന്നത്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X