»   »  ചുംബന വിവാദം: ഷാഹിദിന് ദേഷ്യം

ചുംബന വിവാദം: ഷാഹിദിന് ദേഷ്യം

Posted By:
Subscribe to Filmibeat Malayalam
ബോളിവുഡ് താരം ഷാഹിദ് കപൂര്‍ ആകെ ദേഷ്യത്തിലാണ്. താന്‍ നടി അനുഷ്‌ക ശര്‍മ്മയെ ചുംബിച്ചുവെന്ന് ബി ടൗണിലെ ചില പാപ്പരാസികള്‍ അടിച്ചിറക്കിയതാണ് താരത്തിനെ ചൊടിപ്പിച്ചത്. തന്റെ ദേഷ്യം മനസ്സിലൊതുക്കാന്‍ ഷാഹിദ് തയ്യാറായില്ല. ട്വിറ്ററിലൂടെ വിവാദത്തിനെതിരെ ശക്തമായി രംഗത്തെത്തിയിരിക്കുകയാണ് താരം.

സത്യവും ഭാവനയും തമ്മിലുള്ള അതിര്‍വരമ്പ് തിരച്ചറിയാന്‍ ചില മാധ്യമപ്രവര്‍ത്തകര്‍ക്ക് കഴിയുന്നില്ല. തന്നെയും മറ്റൊരു പെണ്‍കുട്ടിയേയും ബന്ധപ്പെടുത്തി പ്രചരിക്കുന്ന ചുംബന വിവാദത്തില്‍ ഒരു കഴമ്പുമില്ല. ഇത്തരത്തിലൊരു വിവാദം ഉണ്ടാക്കിയവര്‍ തന്നെ കുറിച്ചോര്‍ത്തില്ലെങ്കിലും ആ പെണ്‍കുട്ടിയ്ക്ക് അല്പം ബഹുമാനം നല്‍കാന്‍ തയ്യാറാവണമായിരുന്നുവെന്നും ഷാഹിദ് പറഞ്ഞു.

മറ്റു പല വിവാദങ്ങളിലും മൗനം പാലിച്ച ഷാഹിദ് ഇത് തന്നെ അത്യധികം വേദനിപ്പിച്ചതിനാലാണ് പ്രതികരിക്കുന്നതെന്നും വ്യക്തമാക്കിയിട്ടുണ്ട്. മേരെ ബ്രദര്‍ കി ദുല്‍ഹന്‍ എന്ന ചിത്രത്തിന്റെ വിജയം ആഘോഷിക്കാനായി നടത്തിയ പാര്‍ട്ടിയ്ക്കിടെ ഷാഹിദ് അനുഷ്‌കയെ ചുംബിച്ചുവെന്ന വാര്‍ത്തയാണ് വിവാദത്തിന് വഴിയൊരുക്കിയത്.

English summary
Bollywood heartthrob Shahid Kapoor is fuming over reports claiming that he was spotted kissing actress Anushka Sharma. 'Extremely distasteful story today ...some journalists need to really understand where to draw the line between imagination and Reality,' Shahid wrote on microblogging site Twitter.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam