വിദ്യയുടെ വസ്‌ത്രധാരണം മോശമാണെന്ന്‌ ഡിസൈനര്‍മാര്‍

By Staff

അഭിനയത്തില്‍ തനിയ്‌ക്കെത്രത്തോളം പ്രതിഭയുണ്ടെന്നകാര്യം വിദ്യാ ബാലന്‍ തെളിയിച്ചുകഴിഞ്ഞതാണ്‌. ബോളിവുഡാകട്ടെ വിദ്യയിലെ അഭിനേത്രിയെ അംഗീകരിക്കുകയും ചെയ്‌തിട്ടുണ്ട്‌.

എന്നാല്‍ വിദ്യ വസ്‌ത്രധാരണത്തില്‍ വേണ്ടത്ര ശ്രദ്ധകാണിക്കുന്നില്ലെന്നാണ്‌ ബോളിവുഡിലെ സ്‌റ്റൈലിസ്‌റ്റുകള്‍ വിലയിരുത്തുന്നത്‌. 'ഏറ്റവും മോശം വസ്‌ത്രം ധരിക്കുന്ന പ്രശസ്‌ത'യെന്നാണ്‌ ബോളിവുഡിലെ മുമ്പന്‍ ഡിസൈനര്‍മാര്‍ വിദ്യയെ വിശേഷിപ്പിക്കുന്നത്‌.

ചില ചിത്രങ്ങളിലും പൊതുചടങ്ങുകളില്‍ എത്തുമ്പോഴും വിദ്യ ആകര്‍ഷകമല്ലാത്ത വസ്‌ത്രങ്ങള്‍ ധരിക്കുന്നുവെന്നാണ്‌ ഇവര്‍ ആരോപിക്കുന്നത്‌. 'ഹെയ്‌ ബേബി', ഏറ്റവും പുതിയ ചിത്രമായ 'കിസ്‌മത്ത്‌ കണക്ഷന്‍' എന്നിവയിലെ വിദ്യയുടെ വസ്‌ത്രധാരണത്തെയും ഡിസൈനര്‍മാര്‍ കുറ്റപ്പെടുത്തുന്നുണ്ട്‌.

വിദ്യ നല്ലൊരു അഭിനേത്രിയാണ്‌. എന്നാല്‍ അവരുടെ വസ്‌ത്രസങ്കല്‍പ്പം മാറ്റേണ്ടതുണ്ട്‌. പരിണീതയില്‌ അവരുടെ വേഷം ഗംഭീരമായിരുന്നു. പക്ഷേ പിന്നീട്‌ ഒരു ചിത്രത്തിലും വസ്‌ത്രാലങ്കാരത്തില്‍ വിദ്യ ശ്രദ്ധിച്ചില്ല- ബോളിവുഡിലെ വസ്‌ത്രാലങ്കാര വിദഗ്‌ധനായ മനീഷ്‌ മല്‍ഗോത്ര വിദ്യയെക്കുറിച്ച്‌ പറയുന്നതിങ്ങനെയാണ്‌.

എന്നാല്‍ ആരൊക്കെ എന്തൊക്കെപ്പറഞ്ഞാലും തനിക്ക്‌ ഒരു കുലുക്കവുമില്ലെന്ന ഭാവത്തിലാണ്‌ വിദ്യയുടെ നടപ്പ്‌. സിനിമയിലെ കഥാപാത്രം ശ്രദ്ധിക്കപ്പെടാന്‍ സഹായിക്കുന്നവരായിരിക്കണം വസ്‌ത്രങ്ങള്‍ അതില്‍ക്കവിഞ്ഞ പ്രാധാന്യമൊന്നും അതിനില്ല. ഇത്തരം വിമര്‍ശനങ്ങള്‍ കേള്‍ക്കുന്നത്‌ പതിവാണ്‌. അക്കാര്യമോര്‍ത്ത്‌ ഞാന്‍ ആകുലപ്പെടാറില്ല- വിമര്‍ശനങ്ങളോട്‌ വിദ്യ പ്രതികരിക്കുന്നതിങ്ങനെയാണ്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X