രജനി രാവണനാവുമോ?

By Staff

രാവണനാവാന്‍ രാജ് കുമാര്‍ സന്തോഷി ക്ഷണിച്ചിരിക്കുന്നത് തമിഴിലെ മെഗാസ്റ്റാര്‍ രജനീകാന്തിനെയാണ്. 25 കോടി രൂപയാണ് രാവണവേഷം ചെയ്യാനായി രജനിക്കു വാഗ് ദാനം ചെയ്തിരിക്കുന്നത്.

പക്ഷേ പ്രതിനായക വേഷം ചെയ്യാന്‍ രജനിക്ക് അത്ര താത്പര്യമില്ല. അതേ സമയം രാവണന്റെ സ്വഭാവത്തിലെ നല്ല വശങ്ങള്‍ക്കു പ്രാധാന്യം നല്‍കിയാണ് താനീ കഥാപാത്രത്തിന് രൂപം നല്‍കിയിരിക്കുന്നതെന്ന് പറഞ്ഞ് രജനിയുടെ മനമിളക്കാന്‍ ശ്രമിക്കുകയാണ് സന്തോഷി.

ശിവാജിയുടെ ഷൂട്ടിംഗ് നടക്കുന്ന സമയത്തു തന്നെ രാമായണത്തില്‍ അഭിനയിക്കാന്‍ സന്തോഷി രജനീകാന്തിനെ ക്ഷണിച്ചിരുന്നു. ശിവാജി പൂര്‍ത്തിയാവുന്നതു വരെ കാത്തിരിക്കാനാണ് അപ്പോള്‍ രജനി ആവശ്യപ്പെട്ടത്. ശിവാജി പുറത്തിറങ്ങിയതിനു ശേഷമാണ് പ്രതിനായകവേഷം ചെയ്യാന്‍ അത്ര താത്പര്യമില്ലെന്ന് രജനി സന്തോഷിയെ അറിയിച്ചത്.

അതേ സമയം രജനി ഈ റോള്‍ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് സന്തോഷി ഇപ്പോഴും. തന്റെ സിനിമയില്‍ രാവണന്റെ ഗുണവശങ്ങളെയും അച്ചടക്കമുള്ള ജീവിതത്തെയുമാണ് ചിത്രീകരിക്കുന്നതെന്ന് സന്തോഷി പറയുന്നു. ഇപ്പോള്‍ രാവണനെ കുറിച്ച് കൂടുതല്‍ അറിയാന്‍ രജനി രാമായണം ശ്രദ്ധാപൂര്‍വം വായിച്ചുകൊണ്ടിരിക്കുകയാണെന്നും സന്തോഷി പറഞ്ഞു.

2009 ഏപ്രിലിലാണ് ഈ പ്രൊജക്ട് ആരംഭിക്കുന്നത്. രജനിക്ക് തന്റെ തീരുമാനം പുനപരിശോധിക്കാന്‍ അതുവരെ സമയമുണ്ടെന്നും സന്തോഷി പറഞ്ഞു.

മുന്‍ പേജ് -

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X