ജോണും അഭിയും സ്വവര്‍ഗാനുരാഗികളാകുന്നു

By Staff

കരണ്‍ ജോഹറിന്റെ ബാനറായ ധര്‍മ്മ പ്രൊഡക്ഷന്‍സ് ഒരുക്കുന്ന പുതിയ ചിത്രമായ ദോസ്താനയില്‍ ജോണ്‍ എബ്രഹാമും അഭിഷേക്‌ ബച്ചനും സ്വവര്‍ഗാനുരാഗികളായി അഭിനയിക്കുന്നു. ജോണിനെയും അഭിഷേകിനെയും കൂടാതെ പ്രിയങ്ക ചോപ്ര, ബോബി ഡിയോള്‍, തുടങ്ങിയവരാണ്‌ ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌.

മറ്റൊരു വലിയ ആകര്‍ഷണമാകാന്‍ ശില്‍പഷെട്ടിയുടെ നൃത്തവും ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. ചിത്രത്തില്‍ ജോണും- അഭിഷേകും അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ നല്ല സുഹൃത്തുക്കളാണ്‌. ഇരുവരും പരസ്‌പരം എന്ത്‌ സഹായവും ചെയ്യാന്‍ തയ്യാറുമാണ്‌. അഭിഷേക്‌ അവതരിപ്പിക്കുന്ന കഥാപാത്രം പ്രിയങ്കയുടെ കഥാപാത്രത്തെ സ്‌നേഹിക്കാന്‍ തുടങ്ങുന്നു. എന്നാല്‍ പ്രിയങ്കയാവട്ടെ ജോണിനെയാണ്‌ പ്രണയിക്കുന്നത്‌.

ഇക്കാര്യമറിഞ്ഞ ജോണ്‍ ഒരു സ്വവര്‍ഗാനുരാഗിയായി അഭിനയിക്കുന്നു. എന്നാല്‍ ഇതിനിടെ യഥാര്‍ത്ഥ സ്വവര്‍ഗാനുരാഗിയായ ബോബി ഡിയോള്‍ രംഗത്തെത്തുന്നതോടെ കഥയാകെ മാറിമറിയുകയാണ്‌.

ദോസ്താനയുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ശേഷം നല്‍കിയ മിക്ക അഭിമുഖങ്ങളിലും ഇതുവരെ ആരും പറയാത്ത ഒരു ത്രികോണ പ്രണയകഥയായിരിക്കും ചിത്രത്തിന്റെ പ്രമേയമെന്ന്‌ പ്രേക്ഷകര്‍ക്ക്‌ വാക്കു നല്‍കിയിരുന്നു. അതുപോലെതന്നെ തീര്‍ത്തും വ്യത്യസ്‌തമായ കഥയുമായാണ്‌ ദോസ്താന പ്രദര്‍ശനത്തിനെത്തുക.

ചിത്രത്തില്‍ ശില്‍പാഷെട്ടി, ജോണ്‍ എബ്രഹാം, അഭിഷേക്‌ ബച്ചന്‍ എന്നിവര്‍ ഉള്‍പ്പെടുന്ന നൃത്തരംഗം ചിത്രീകരിച്ചിരിക്കുന്നത്‌ മിയാമി ബീച്ചില്‍വച്ചാണ്‌. മാത്രവുമല്ല പ്രിയങ്ക ചോപ്ര ബിക്കിനിയണിഞ്ഞ്‌ പ്രത്യക്ഷപ്പെടുന്ന ചിത്രമെന്ന പ്രത്യേകതയും ദോസ്താനയ്ക്കുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X