»   » ഒടുവില്‍ ഐശ്വര്യയുടെ വയറു പുറത്തായി

ഒടുവില്‍ ഐശ്വര്യയുടെ വയറു പുറത്തായി

Posted By:
Subscribe to Filmibeat Malayalam
Aishwarya Rai
ഒടുവില്‍ ഗര്‍ഭിണിയായ ഐശ്വര്യ റായിയുടെ വയറും വെളിച്ചത്തായി. ബേബി ബമ്പ് പരസ്യമാക്കില്ലെന്ന് പറഞ്ഞ് എത്ര കരുതിനടന്നാലും ഐശ്വര്യയെപ്പോലെയൊരാള്‍ക്ക് ഈ പാപ്പരാസികളുടെ ഇടയില്‍ അതിനാവുമോ.

ഇന്ത്യയില്‍ വച്ച് ഐശ്വര്യയുടെ വയറിന്റെ ചിത്രന്‍ പകര്‍ത്താന്‍ കഴിഞ്ഞില്ലെങ്കിലും ബാ‌ങ്കോക്കില്‍ വച്ച് പാപ്പരാസികള്‍ അത് സാധിച്ചെടുത്തു. നേരത്തേയുള്ള കാറിന്റെ പേരില്‍ ബാങ്കോക്കില്‍ ഒരു പരസ്യ ചിത്രത്തിന്റെ ഷൂട്ടിങിനെത്തിയപ്പോഴാണ് പിങ്ക് ഗൗണിലുള്ളിലൂടെ ഐശ്വര്യയുടെ വയറുകാണത്തക്കവിധത്തില്‍ പാപ്പരാസികളുടെ ക്യാമറക്കണ്ണുകള്‍ മിന്നിത്തെളിഞ്ഞത്.

ചിത്രീകരണസമയത്ത് വയറൊന്നും ഐശ്വര്യക്കൊരു പ്രശ്‌നമായിരുന്നില്ലെന്നും അവര്‍ അസ്വസ്ഥതയൊന്നും കൂടാതെ പരസ്യചിത്രത്തില്‍ അഭിനയിച്ചുവെന്നുമാണ് റിപ്പോര്‍ട്ട്. ഈ ചിത്രീകരണത്തോടെ ഐശ്വര്യ നേരത്തേ നല്‍കിയ കരാറുകളെല്ലാം അവസാനിച്ചുവെന്നാണ് സൂചന. ചുരുക്കിപ്പറഞ്ഞാല്‍ ഇനി നവംബറില്‍ പ്രസവം നടക്കുന്നതുവരേയ്ക്കും ഐശ്വര്യയെ പുറത്തുകാണാന്‍ കിട്ടില്ല.

ബാങ്കോക്കിലെ ചിത്രീകരണം കഴിഞ്ഞ് കുഞ്ഞിനുവേണ്ടിയുള്ള വസ്തുക്കള്‍ വാങ്ങാനായി ഐശ്വര്യ അഭിഷേകിനൊപ്പം ലണ്ടനിലേയ്ക്ക് പറക്കുകയായിരുന്നു.

English summary
Aishwarya Rai Bachchan, who has been trying to stay out of the public eye and seems to have put all her professional commitments on the back burner, isn't shying away from sporting her bump any more. The six-months pregnant actor was photographed during the shoot for a soap commercial in Bangkok recently,
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam