»   » ഒടുവില്‍ ബിഗ് ബച്ചനും ട്വിറ്ററിലെത്തി

ഒടുവില്‍ ബിഗ് ബച്ചനും ട്വിറ്ററിലെത്തി

Posted By:
Subscribe to Filmibeat Malayalam
Bachchan
ട്വിറ്ററിലെ താരപ്പടയില്‍ ബോളിവുഡിന്റെ ബിഗ്ബി അമിതാഭ് ബച്ചനും. ബ്ലോഗിലൂടെ നിരന്തരം ആശയവിനിമയം നടത്തുന്ന ബിഗ് ബി ട്വിറ്ററിലും ഒരുകൈനോക്കാന്‍ ഇറങ്ങിയിരിക്കുകയാണ്.

മകന്‍ അഭിഷേക് വളരെ നേരത്തേതന്നെ ട്വിറ്ററില്‍ എത്തിയിരുന്നു. ട്വിറ്ററിലെ സെലിബ്രിട്ടികളെല്ലാം ഒന്നല്ലെങ്കില്‍ മറ്റൊന്ന് എന്ന രീതിയില്‍ വാര്‍ത്തകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ധാര്‍മ്മികരോഷക്കാരനായ ബിഗ്ബിയുടെ ട്വീറ്റുകളും ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുമെന്നതില്‍ സംശയമില്ല.

ഞാനും ട്വിറ്ററിലെത്തി, ഇനി മുതല്‍ നിങ്ങള്‍ക്ക് എന്നെ പിന്തുടരാമെന്ന സന്ദേശമാണ് ബച്ചന്റെ ആദ്യ ട്വീറ്റ്. ട്വിറ്ററില്‍ ചേര്‍ന്ന ഉടന്‍ തന്നെ തന്റെ മകന്‍ ബച്ച് ബഗ് ബച്ചന്‍ ട്വീറ്റ് കൈമാറുകയും ചെയ്തിട്ടുണ്ട്.

ബോളിവുഡ് താരങ്ങളില്‍ പലരും മുമ്പേതന്നെ ട്വിറ്ററില്‍ അംഗങ്ങളാണ്. സൈഫ് അലിഖാന്‍, അമിര്‍ഖാന്‍, ഐശ്വര്യ റായ്, സുഷ്മിതാ സെന്‍, ഷാറൂഖ് ഖാന്‍ തുടങ്ങി വലിയൊരു ബോളിവുഡ് സംഘം തന്നെ ട്വിറ്ററിലുണ്ട്.

തങ്ങളുടെ ആരാധകരുമൊത്ത് സല്ലപിക്കാനും അവരുടെ ഇഷ്ടങ്ങളും നിര്‍ദ്ദേശങ്ങളും മനസ്സിലാക്കാന്‍ സാധിയ്ക്കുകയും ചെയ്യുമെന്ന് വ്യക്തമായതോടെയാണ് ബോളിവുഡ് താരങ്ങള്‍ക്ക് ട്വിറ്റര്‍ പ്രിയമാധ്യമമായത്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam