ഷൂട്ടിംഗിനിടെ അമൃതയുടെ തുണിയുരിഞ്ഞു വീണു

By Staff

മുംബൈ: ഫാഷന്‍ ഷോകള്‍ക്കിടെ റാമ്പുകളില്‍ വാര്‍ഡോബ്‌ മാല്‍ഫംഗ്‌ഷന്‍ എന്ന ഓമനപ്പേരിലറിയപ്പെടുന്ന തുണിയുരിഞ്ഞ്‌ വീഴല്‍ സംഭവം ബോളിവുഡിലും.

യുവനടിയും താരസുന്ദരിയുമായ അമൃത റാവുവിന്റെ മേല്‍ വസ്‌ത്രമാണ്‌ ഷൂട്ടിംഗിനിടെ ഉരിഞ്ഞു വീണത്‌. പ്രശസ്‌ത ബോളിവുഡ്‌ താരം അനില്‍ കപൂര്‍ നിര്‍മ്മിയ്‌ക്കുന്ന ഷോര്‍ട്ട്‌ കട്ട്‌ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ഒരു ഐറ്റം നമ്പര്‍ അവതരിപ്പിയ്‌ക്കുന്നതിനിടെയാണ്‌ അമൃതയുടെ മേല്‍ വസ്‌ത്രം ഊരി വീണത്‌.

സംഭവമുണ്ടായയുടനെ ഒരു നിമിഷത്തേക്ക്‌ അമൃതയടക്കം സെറ്റിലുണ്ടായിരുന്നവരെല്ലാം സ്‌തംഭിച്ചു നിന്നെങ്കിലും പെട്ടെന്നു തന്നെ സമചിത്തത വീണ്ടെടുത്ത താരം വസ്‌ത്രമണിഞ്ഞ്‌ ലൊക്കേഷനിലുണ്ടായിരുന്ന വാനിറ്റി വാനിലേക്ക്‌ പോയി.

കുറച്ച്‌ കഴിഞ്ഞ്‌ പ്രത്യേകിച്ചൊന്നും സംഭവിയ്‌ക്കാത്ത മട്ടില്‍ വന്ന്‌ അഭിനയം തുടരുകയും ചെയ്‌തു. ലൊക്കേഷനില്‍ ഈ സമയത്ത്‌ അനില്‍ കപൂറിന് പുറമെ സഞ്‌ജയ്‌ ദത്തും ഉണ്ടായിരുന്നു.

അമൃതയുടെ മേല്‍ വസ്‌ത്രം ഉരിഞ്ഞു വീണ സംഭവം പുറത്താരോടും മിണ്ടരുതെന്ന്‌ അനില്‍ കപൂര്‍ സെറ്റിലുണ്ടായിരുന്നവരോട്‌ ആവശ്യപ്പെട്ടെങ്കിലും സംഭവം അവിടെയുണ്ടായിരുന്നവര്‍ തന്നെ പുറത്തറിയ്‌ക്കുകയായിരുന്നു.

പ്രസിദ്ധമായ വില്‍സ്‌ ഫാഷന്‍ ഷോയ്‌ക്കിടെയും ലാക്‌മെ ഷോയ്‌ക്കിടെയുമുണ്ടായ വാര്‍ഡോബ്‌ മാല്‍ഫംഗ്‌ഷന്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച സംഭവങ്ങളായിരുന്നു. ഫാഷന്‍ ഷോയ്ക്ക് വാര്‍ത്താ പ്രാധാന്യം ലഭിയ്ക്കാനായി നടത്തിപ്പുകാരുടെ അറിവോടെയുള്ള നാടകമാണിതെന്നും പരക്കെ ആരോപണങ്ങളുയര്‍ന്നിരുന്നു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X