ബില്ലു ബാര്‍ബറില്‍ കരീനയുടെ ഐറ്റം ഡാന്‍സ്
ഷാരൂഖ് ഖാനെ നായകനാക്കി പ്രിയദര്‍ശന്‍ ഒരുക്കുന്ന ബില്ലു ബാര്‍ബറില്‍ കരീന കപൂറിന്റെ ഐറ്റം നമ്പര്‍. ചിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള ഗാനരംഗത്താണ് കരീന പ്രത്യക്ഷപ്പെടുന്നതെന്നാണ് സൂചന.
ഡോണില്‍ കരീന ചുവടുവച്ച ആ പ്രശസ്‌ത ഗാനം പോലെതന്നെ പ്രേക്ഷകര്‍ക്കുള്ളില്‍ എന്നും ബാക്കിയാകുന്ന ഓര്‍മ്മയായിരിക്കും ഈ ഗാനമെന്നാണ് സൂചന.
എന്തായാലും ഒക്ടോബര്‍ മാസം കരീനയുടെ ആരാധകരെ സംബന്ധിച്ച് വിരുന്നുതന്നെയാണ്. കരീനയെ നായികയാക്കി രോഹിത് ഷെട്ടി ഒരുക്കുന്ന ഗോല്‌മാല്‍ റിട്ടേണ്‍സും ഒക്ടോബറില്‍ത്തന്നെയാണ് പ്രദര്‍ശനത്തിനെത്തുന്നത്.
ഒപ്പം ബില്ലുബാര്‍ബറും ഒക്ടോബറില്‍ റിലീസ് ചെയ്യത്തക്കവിധത്തിലാണ് തയ്യാറാകുന്നതെന്നാണ് സൂചന. എന്തായാലും രണ്ടുചിത്രങ്ങളും കരീനയെ എത്രത്തോളം തുണയ്‌ക്കുമെന്ന് കാത്തിരുന്ന് കാണാം.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications