»   » അനാശാസ്യം: വീണമാലിക്കിനെതിരെ കേസ്

അനാശാസ്യം: വീണമാലിക്കിനെതിരെ കേസ്

Posted By:
Subscribe to Filmibeat Malayalam
Veena Malik
പ്രശസ്ത പാക് നടി വീണ മാലിക്കെനെതിരെ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ലാഹോറില്‍ കേസെടുത്തു.

ഇന്ത്യയില്‍ ചിത്രീകരണം നടക്കുന്ന ബിഗ് ബോസ് എന്ന ടിവി റിയാലിറ്റി ഷോയില്‍ പങ്കെടുത്ത സമയത്ത് വീണ അനിസ്ലാമികമായും അസാന്‍മാര്‍ഗികമായും പ്രവര്‍ത്തിച്ചു എന്നതാണ് കേസ്.

മിയാന്‍ മുഹമ്മദ് ഇഖ്ബാല്‍ എന്ന ലാഹോര്‍ സ്വദേശിയാണ് വീണയ്ക്ക് എതിരെ രംഗത്ത് എത്തിയിട്ടുള്ളത്. പ്രാഥമിക വാദങ്ങള്‍ക്ക് ശേഷം ഷാലിമാര്‍ പൊലീസില്‍ നിന്ന് കോടതി അഭിപ്രായം തേടിയിട്ടുണ്ട്. ഷാലിമാര്‍ സ്‌റ്റേഷന്‍ ഓഫീസര്‍, ലാഹോര്‍ ഡിഐജി എന്നിവരും കേസിലെ കക്ഷികളാണ്.

റിയാലിറ്റി ഷോയില്‍ വീണ നടത്തിയ അസന്‍മാര്‍ഗിക പ്രവര്‍ത്തികളെ കുറിച്ച് പാകിസ്ഥാന്‍ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ് എന്നും അതിനാല്‍ വീണയ്‌ക്കെതിരെ നടപടിയെടുക്കണമെന്നുമാണ് ഇഖ്ബാല്‍ ആവശ്യപ്പെടുന്നത്.

ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ പാകിസ്ഥാനില്‍ നിന്ന് പങ്കെടുത്ത രണ്ട് മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു വീണ മാലിക്.

English summary
A case has been filed in a Lahore court against Pakistani actress Veena Malik for committing immoral and un-Islamic acts during her appearance on the Indian reality TV show ‘Bigg Boss’

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X