ചിയര്‍ഗേള്‍ ഗബ്രിയേല ബോളിവുഡിലേയ്ക്ക്

ഐപിഎല്‍ പാര്‍ട്ടികളില്‍ ചിയര്‍ലീഡര്‍മാരെ കളിക്കാര്‍ വെറും മാംസക്കഷണങ്ങളായി കാണുന്നുവെന്നും കിടക്കറയിലേയ്ക്ക് ക്ഷണിക്കുന്നുവെന്നുമുള്ള ഈ ദക്ഷിണാഫ്രിക്കക്കാരിയുടെ തുറന്നുപറച്ചിലുണ്ടാക്കിയ വിവാദങ്ങള്‍ അടങ്ങിയിട്ടില്ല. എന്തായാലും ഇതോടെ ആരും മോഹിക്കുന്ന പ്രാധാന്യമാണ് ഗബ്രിയേലയ്ക്ക് ലഭിച്ചത്. ഒപ്പം ബോളിവുഡിലേയ്ക്ക് ക്ഷണവും.
കളിക്കാരുടെ സ്വകാര്യത ലംഘിച്ചതിന്റെ പേരില്‍ ടീം മാനേജ്‌മെന്റ് നാട്ടിലേയ്ക്ക് കെട്ടുകെട്ടിച്ചതിന് പിന്നാലെയാണ് ഗബ്രിയേയ്ക്ക് ബോളിവുഡില്‍ നിന്നും ക്ഷണം ലഭിച്ചത്. ഇക്കാര്യം ഗബ്രിയേല തന്നെയാണ് വെളിപ്പെടുത്തിയത്. ഏത് സംവിധായകനാണ് ഗ്ബ്രിയേലയെ ക്ഷണിച്ചിരിക്കുന്നതെന്നുള്ള കാര്യം വ്യക്തമല്ല. ഇതിനിടെ പ്രഥമ ഫോര്‍മുല വണ്‍ ഇന്ത്യന്‍ ഗ്രാന്‍പ്രീയുടെ ഉത്ഘാടനച്ചടങ്ങിലേയ്ക്കും ഗബ്രിയേലയ്ക്ക് ക്ഷണം ലഭിച്ചിട്ടുണ്ടത്രേ.
22ാം വയസ്സില്‍ അപ്രതീക്ഷിതമായി താരമായിമാറിപ്പോയ ഈ യുവതിയ്ക്ക് വെറുതെയിരിക്കാന്‍ പദ്ധതിയില്ല. ബ്ലോഗെഴുത്തും ട്വീറ്റിങും തുടരുമെന്നാണ് ഗബ്രിയേല പറയുന്നത്. ഒപ്പം ഐപിഎല്‍ പാര്‍ട്ടി രഹസ്യങ്ങള്‍വെളിപ്പെടുത്താന്‍ താന്‍ മാധ്യമങ്ങളോട് പണമാവശ്യപ്പെട്ടുവെന്ന വാര്‍ത്തകള്‍ സത്യമല്ലെന്നും ഗബ്രിയേല പറയുന്നു.


Click it and Unblock the Notifications











