»   » ഡിഡിഎല്‍ജെ- പ്രണയത്തിന്റെ 14 വര്‍ഷങ്ങള്‍

ഡിഡിഎല്‍ജെ- പ്രണയത്തിന്റെ 14 വര്‍ഷങ്ങള്‍

Posted By:
Subscribe to Filmibeat Malayalam
Dilwale Dulhania Le Jayenge
തുജെ ദേഖ തോ യേ ജാനാ സനം.... ഗിറ്റാറിന്റെ ഈണത്തില്‍ രാജിന്റെ പ്രണയഗാനം.. അതില്‍ മതിമറന്ന് മഞ്ഞപ്പൂക്കള്‍ക്കിടയിലൂടെ ഓടിയെത്തുന്ന സിമ്രാന്‍. കഴിഞ്ഞ15 വര്‍ഷങ്ങളായി മുംബൈയിലെ മറത്ത മന്ദിറിന്റെ ചുമരുകള്‍ കാണുന്നതും കേള്‍ക്കുന്നതും ഇതാണ്. അതേ ബോളിവുഡില്‍ പ്രണയത്തിന് പുതിയ നിര്‍വചനം നല്‍കിയ 'ദില്‍വാലേ ദുല്‍ഹനിയാ ലേ ജായേംഗെ' (ഡിഡിഎല്‍ജെ) 800 ആഴ്ചകള്‍ക്കിപ്പുറവും പ്രേക്ഷക മനസ്സുകളില്‍ പ്രണയം നിറയ്ക്കുകയാണ്.

വര്‍ഷങ്ങള്‍ക്ക് മുന്പെ ഷോലെയുടെ റെക്കാര്‍ഡ് തകര്‍ത്ത് ഇന്ത്യയില്‍ ഏറ്റവുമധികം നാള്‍ തുടര്‍ച്ചയായി പ്രദര്‍ശിച്ചിപ്പിച്ച ചിത്രമെന്ന ഖ്യാതി നേടിയ ഈ പ്രണയകാവ്യം കാണാന്‍ മുംബൈ മന്ദിറില്‍ ഇപ്പോഴും ജനമെത്തുന്നു. വിദേശ ഇന്ത്യക്കാരുടെ പ്രണയകഥ പ്രമേയമാക്കിയ സിനിമ 1995 ഒക്ടോബര്‍ 20നാണ് യഥാര്‍ഥത്തില്‍ റിലീസ് ചെയ്തത്.

ഡിഡിഎല്‍ജെയെക്കുറിച്ച് വര്‍ണിയ്ക്കാനും പുകഴ്ത്താനും ഇനി പുതിയ വാക്കുകള്‍ കണ്ടെത്തണം.. സംവിധാനം ആദിത്യ ചോപ്ര, നായികാനായകന്മാരായി ഷാരൂഖും കജോളും, ഉപനായക വേഷങ്ങളില്‍ അമരീഷ് പുരിയും അനുപം ഖേറും, ജതിന്‍-ലളിത്‌ ഈണമിട്ട പാട്ടുകള്‍ സംഗീതപ്രേമികള്‍ ഇന്നും മൂളുന്നു.
ഇന്ത്യയില്‍ അന്‍പത്തെട്ടു കോടിയും വിദേശത്തു പതിനേഴരക്കോടിയും കളക്ഷന്‍. ബോളിവുഡില്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഇരുപത്തഞ്ചു ചിത്രങ്ങളില്‍ ഒന്ന്. മികച്ച നടനും നടിക്കുമുള്‍പ്പെടെ പത്ത്‌ ഫിലിംഫെയര്‍ അവാര്‍ഡുകള്‍. സിനിമയുടെ വിശേഷങ്ങള്‍ ഇവിടെ തീരുന്നില്ല. 1995ന് ശേഷം ബോളിവുഡില്‍ പിറവിയെടുത്ത പ്രണയ ചിത്രങ്ങള്‍ക്കെല്ലാം ഡിഡിഎല്‍ജെയുടെ ഹാങ്ഓവറുണ്ടായിരുന്നുവെന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ല.

ഡിഡിഎല്‍ജെയും 800ാം വാരം ആഘോഷിയ്ക്കാന്‍ തന്നെയാണ് യാഷ് ചോപ്ര ഫിലിംസ് തീരുമാനിച്ചിരിയ്ക്കുന്നത്. മറത്താ മന്ദിറിലോ മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിലോ ആയിരിക്കും ആഘോഷമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പഴകുന്തോറും വീഞ്ഞിന് മാത്രമല്ല, പ്രണയത്തിനും ആരാധകരേറും ഡിഡിഎല്‍ജെ നമ്മോട് പറയുന്നതും അതാണ്.

English summary
Dilwale Dulhania Le Jayenge has extended its record as the longest-running Hindi film of all time., The Aditya Chopra-directed project, commonly abbreviated to DDLJ, is celebrating its 14th year of screening at a Mumbai cinema.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam