»   » കാക്ക കാക്കയുടെ ഹിന്ദി പതിപ്പില്‍ ജെനീലിയ

കാക്ക കാക്കയുടെ ഹിന്ദി പതിപ്പില്‍ ജെനീലിയ

Posted By:
Subscribe to Filmibeat Malayalam
Genelia
ജ്യോതികയും ജെനീലിയും തമ്മില്‍ എന്തെങ്കിലും സാദൃശ്യമുണ്ടോ? മുഖഭാവങ്ങളിലൂടെ പ്രേക്ഷകരെ പിടിച്ചിരുത്താന്‍ കഴിവുള്ള താരങ്ങളാണ് ഇരുവരും. എന്നാല്‍ ഇവിടെ പറഞ്ഞുവരുന്നത് അക്കാര്യമല്ല. ജ്യോതികയുടെ കരിയറിലെ ഏറ്റവും വലിയ സൂപ്പര്‍ഹിറ്റുകളിലൊന്നായ കാക്ക കാക്കയുടെ ഹിന്ദി റീമേക്കില്‍ നായികയാവാനൊരുങ്ങുകയാണ് ജെനി. സൂര്യ തകര്‍ത്തഭിനയിച്ച പൊലീസ് ഓഫീസറുടെ വേഷം കൈയ്യാളുന്നത് ജോണ്‍ എബ്രഹമും.

നായികയുടെ റോളിലേക്ക് അസിനെയാണ് നിര്‍മാതാവ് വിപുല്‍ ഷാ ആദ്യം പരിഗണിച്ചതെങ്കിലും ജോണിന് അതത്ര പഥ്യമായില്ല. അസിന്‍ സെക്സിയല്ലെന്നായിരുന്നു ജോണിന്റെ വാദം. തുടര്‍ന്ന് സോനം കപൂര്‍, ഡയാന പെന്റി തുടങ്ങിയവരിലേക്കും അന്വേഷണം നീണ്ടു. ഒടുവില്‍ ജെനീലിയ്ക്ക് നറുക്കുവീഴുകയായിരുന്നു.

ആക്ഷനും റൊമാന്‍സും സമാസമം ചേരുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നിഷികാന്ത് കാമത്താണ്. നിരൂപപ്രശംസ പിടിച്ചുപറ്റിയ ധോബിവാലി ഫെസ്റ്റ്, മുംബൈ മേരി ജാന്‍ തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് നിഷികാന്ത്.

തമിഴില്‍ ജ്യോതിക കാണിച്ച മാജിക്ക് ഹിന്ദിയില്‍ തന്റേതായ ശൈലിയില്‍ ആവര്‍ത്തിയ്ക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ജെനീലിയ.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam