»   » ബിഗ് ബോസ് കൊഴുപ്പിക്കാന്‍ അശ്ലീലതാരം

ബിഗ് ബോസ് കൊഴുപ്പിക്കാന്‍ അശ്ലീലതാരം

Posted By:
Subscribe to Filmibeat Malayalam
Sunny Leone
പലപ്പോഴും വ്യത്യസ്തമായ താരസാന്നിധ്യം കൊണ്ട് വാര്‍ത്തയില്‍ ഇടം നേടുന്ന റിയാലിറ്റി ഷോയാണ് ബിഗ് ബോസ്സ്. പാകിസ്താന്‍ മോഡല്‍ വീണ മാലികും, ഹോളിവുഡിലെ ഗ്ലാമര്‍ ബോംബ് പമേല ആന്‍ഡേഴ്‌സണും എന്നുവേണ്ട ഒട്ടേറെ പ്രമുഖ നടിമാരും നടന്മാരും ബിഗ്‌ബോസില്‍ വന്നും പോയും കൊണ്ടിരിക്കുന്നു.

ഇപ്പോള്‍ ഷോസംബന്ധിച്ച് വന്നിരിക്കുന്ന ഏറ്റവും പുതിയ വാര്‍ത്ത ഇന്ത്യന്‍ വംശജയായ ഒരു അശ്ലീല നടി ഇതിലേയ്ക്കുവരുന്നുവെന്നതാണ്. നീലച്ചിത്രങ്ങളില്‍ അഭിനയിക്കുന്ന സണ്ണി ലിയോണ്‍ ആണ് ബിഗ് ബോസില്‍ വരാനൊരുങ്ങുന്നത്. പുതിയ സീസണിലാണത്രേ ഗ്ലാമര്‍ കൂട്ടാനായി സണ്ണി ബിഗ്‌ബോസ് ഹൗസിലെത്തുന്നത്.

നവംബര്‍ 20നാണത്രേ ഈ ഇന്തോ-കനേഡിയന്‍ താരത്തിന്റെ രംഗപ്രവേശം. മുപ്പതുകാരിയായ സണ്ണിയുടെ യഥാര്‍ത്ഥ പേര് കരണ്‍ മല്‍ഹോത്രയെന്നാണ്. ഒന്റാറിയോയിലെ ഒരു പഞ്ചാബി കുടുംബത്തിലാണ് താരം ജനിച്ചത്. യുഎസിലും മറ്റുമായി ഒട്ടേറെ റിയാലിറ്റി ഷോകളില്‍ അഭിനയിച്ച പരിചയവുമായിട്ടാണ് സണ്ണിയുടെ വരവ്. ലോകത്തെ ഏറ്റവും മുന്തിയ 12 അശ്ലീല താരങ്ങളില്‍ സണ്ണിയുടെ പേരും ഉള്‍പ്പെട്ടിട്ടുണ്ട്.

നേരത്തേ പ്രശസ്ത ഗായിക ഷക്കീറയും ബോക്‌സര്‍ മൈക് ടൈസനുമെല്ലാം ബിഗ് ബോസില്‍ എത്തുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ക്കെല്ലാം മുന്നേ എത്താന്‍ പോകുന്നത് സണ്ണിതന്നെയാണെന്നകാര്യം ബിഗ് ബോസിന്റെ അണിയറക്കാര്‍ പറയുന്നു.

English summary
Indo-Canadian pornographic actor Sunny Leone is all set to join the contestants in the Bigg Boss house this season,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam