»   » ജോണിന്‌ മലയാളത്തില്‍ അഭിനയിക്കാന്‍ മോഹം!!

ജോണിന്‌ മലയാളത്തില്‍ അഭിനയിക്കാന്‍ മോഹം!!

Subscribe to Filmibeat Malayalam
John’s shifting focus from Bollywood?
കാമുകിമാര്‍ പുരുഷന്റെ ജീവിതത്തിലെ പ്രചോദനമാകുമോ? ബോളിവുഡിലെ സെക്‌സി മാന്‍ എന്ന വിശേഷണമുള്ള ജോണിന്റെ പുതിയ തീരുമാനമറിഞ്ഞാല്‍ ഇങ്ങനെയൊന്നുണ്ടെന്ന്‌ ഉറപ്പിയ്‌ക്കാം. കൂട്ടുകാരിയായ ബിപാഷ ബസു ഈയിടെ ബംഗാളി ചിത്രത്തില്‍ അഭിനയിച്ചതാണ്‌ ജോണിനെ സ്വാധീനിച്ചിരിയ്‌ക്കുന്നത്‌.

ബംഗാളി വംശജയായ ബിപ്‌സിന്റെ ഏറെ കാലത്തെ ആഗ്രഹമായിരുന്നു ഒരു ബംഗാളി ചിത്രത്തിലഭിനയിക്കുകയെന്നത്‌. ബിപ്‌സില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട്‌ തനിയ്‌ക്ക്‌ വേരുകളുള്ള പാഴ്‌സിയിലും മലയാളത്തിലും അഭിനയിക്കാനാണ്‌ ജോണ്‍ ആഗ്രഹം പ്രകടിപ്പിച്ചിരിയ്‌ക്കുന്നത്‌.

ഇതിന്റെ ആദ്യപടിയായി ലിറ്റില്‍ സിസോ എന്ന ചിത്രത്തില്‍ ഒരു പാഴ്‌സി യുവാവിനെ അവതരിപ്പിയ്‌ക്കുന്നതിന്റെ തിരക്കിലാണ്‌ ജോണ്‍. ഫുട്‌ബോളിനെ ആധാരമാക്കി നിര്‍മ്മിയ്‌ക്കുന്ന ചിത്രത്തില്‍ അര്‍ജ്ജുന്‍ എന്ന പാഴ്‌സി യുവാവായാണ്‌ ജോണ്‍ വേഷമിടുന്നത്‌‌. ഇതിന്‌ ശേഷം ഒരു മലയാള ചിത്രത്തില്‍ അഭിനയിക്കാനാണ്‌ ജോണിന്റെ ആഗ്രഹം.

"എന്റെ പിതാവ്‌ ഒരു മലയാളിയാണ്‌. മാതാവ്‌ ഒരു പാഴ്‌സിയും. രണ്ട്‌ വിഭിന്ന സംസ്‌ക്കാരങ്ങളെ പ്രതിനിധീകരിയ്‌ക്കുന്നതില്‍ എനിക്ക്‌ അഭിമാനമുണ്ട്‌. മലയാളം അറിയില്ലെന്ന്‌ തുറന്ന്‌ സമ്മതിയ്‌ക്കുന്ന താരം മലയാള സിനിമകള്‍ കാണാറുണ്ടെന്ന്‌ വെളിപ്പെടുത്തുന്നു. മലയാളത്തില്‍ അഭിനയിക്കണമെന്ന ആഗ്രഹം എന്നാണ്‌ സഫലമാകുന്നതെന്ന്‌ എനിക്ക്‌ അറിയില്ല. പക്ഷേ ഒരു തവണയെങ്കിലും ഞാന്‍ അവിടെയെത്തും" -ജോണ്‍ ഉറപ്പിച്ച്‌ പറയുന്നു.

വലിയ കൂട്ടായിരുന്നിട്ടും ഒരു കാര്യത്തില്‍ മാത്രം തന്റെ കാമുകിയുമായി ജോണിന്‌ അഭിപ്രായ ഐക്യമില്ല. മലയാളത്തില്‍ മോഹന്‍ലാലാണ്‌ തന്റെ താരമെന്ന്‌ ജോണ്‍ പറയുമ്പോള്‍ കാമുകി ബിപ്‌സ്‌ മമ്മൂട്ടിയുടെ കടുത്ത ആരാധികമാരിലൊരാളാണ്‌.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam