ഗോഡ്ഫാദര്‍ ബോളിവുഡില്‍

By Ajith Babu

Anurag Kashyap
മരിയോ പുസോവിന്റെ പ്രശസ്ത നോവലായ ഗോഡ്ഫാദറിന്റെ ബോളിവുഡ് ഭാഷ്യം വരുന്നു. ദേവദാസിന്റെ കഥ പുതിയ കാലത്തിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിച്ച ദേവ്ഡിയുടെ സംവിധായകന്‍ അനുരാഗ് കശ്യപാണ് ഗോഡ്ഫാദറിന്റെ ഹിന്ദി ഭാഷ്യം ഒരുക്കുന്നത്.

1972ലെ ഓസ്കാര്‍ പുരസ്കാരം നേടിയ ചിത്രം ആധുനിക കാലത്തിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിയ്ക്കാനാണ് സംവിധായകന്‍ ശ്രമിയ്ക്കുന്നത്. ഗ്യാങ്‌സ് ഓഫ് വാസിപ്പൂര്‍ എന്ന് പേരിട്ട ചിത്രത്തില്‍ കല്‍ക്കരി ഖനിയുമായി ബന്ധപ്പെട്ട അധോലോകത്തിന്റെ കഥയാണ് പറയുന്നത്.

കല്‍ക്കരി ഖനിയുടമയായി വേഷമിടുന്ന മനോജ് ബാജ്‌പേയിയാണ് ചിത്രത്തിലെ നായകന്‍. ശബാനാ ആസ്മിയും ചിത്രത്തില്‍ മികച്ച കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. നവാസുദ്ദീന്‍ സിദ്ദിക്കി, പീയൂഷ് മിശ്ര എന്നിവരും അഭിനയിക്കുന്നുണ്ട്. അല്‍ പാച്ചിനോ അനശ്വരമാക്കിയ മൈക്കിള്‍ കൊര്‍ലോണ്‍ എന്ന കഥാപാത്രമാണ് നവാസുദ്ദീന്‍ സിദ്ദിക്കിക്ക്.

ബാജ്‌പേയിയുടെ കരിയറിലെ മികച്ച വേഷങ്ങളിലൊന്നായ സത്യയിലെ ബിക്കുമാത്രേ എന്ന കഥാപാത്രം രചിച്ചത് അനുരാഗ് കശ്യപായിരുന്നു. യുടിവി നിര്‍മിക്കുന്ന ചിത്രം ജൂലായില്‍ ചിത്രീകരണം ആരംഭിയ്ക്കും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X