»   » വിവാഹം ഇപ്പോഴൊന്നുമില്ല: റാണി മുഖര്‍ജി

വിവാഹം ഇപ്പോഴൊന്നുമില്ല: റാണി മുഖര്‍ജി

Posted By:
Subscribe to Filmibeat Malayalam
Rani Mukherjee
ബോളിവുഡ് നടി റാണി മുഖര്‍ജി വീണ്ടും വിവാഹവാര്‍ത്തകള്‍ നിഷേധിച്ചു. താനിപ്പോഴെങ്ങും വിവാഹം ചെയ്യുന്നില്ലെന്നാണ് റാണി വ്യക്തമാക്കിയിരിക്കുന്നത്.

റാണിയും സംവിധായകനും നിര്‍മ്മാതാവുമായ ആദിത്യ ചോപ്രയും തമ്മിലുള്ള വിവാഹം 2011ല്‍ നടക്കുമെന്ന് നേരത്തേ വാര്‍ത്തകളുണ്ടായിരുന്നു.

ഞാനിപ്പോഴെങ്ങും വിവാഹം ചെയ്യുന്നില്ല. ഇക്കാര്യത്തില്‍ ഞാന്‍ പറയുന്നത് വശ്വസിക്കൂ. വിവാഹം ചെയ്യാന്‍ ഞാനൊരുങ്ങുമ്പോള്‍ തീര്‍ച്ചയായും ഞാനാക്കാര്യം പ്രഖ്യാപിച്ചിരിക്കും.

ഇങ്ങനെയൊരു കാര്യം വന്നാല്‍ ഞാനൊരിക്കലും എന്റെ പ്രേക്ഷകരെയും എന്റെ അഭ്യുദയകാംക്ഷികളെയും അറിയിക്കാതിരിക്കില്ല- റാണി പറയുന്നു.

ഏറെനാളുകള്‍ക്കുശേഷം റാണി അഭിനയിച്ച നൊ ഒണ്‍ കില്‍ഡ് ജെസീക്ക എന്ന ചിത്രം പ്രദര്‍ശനത്തിനൊരുങ്ങുകയാണ്. ഇതിലെ ശക്തമായ കഥാപാത്രത്തിലൂടെ ബോളിവുഡില്‍ ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ് റാണി.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam