»   » പിണക്കം മറന്ന് പ്രിയനൊപ്പം ദീപിക

പിണക്കം മറന്ന് പ്രിയനൊപ്പം ദീപിക

Posted By:
Subscribe to Filmibeat Malayalam
Deepika Padukone
പിണക്കവും പരിഭവവുമെല്ലാം മാറ്റിവച്ച് പ്രിയദര്‍ശന്‍ ചിത്രത്തില്‍ നായികയാവാന്‍ ദീപിക പദുകോണ്‍ ഒരുങ്ങുന്നു. ബോളിവുഡിലെ ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് വിരാമമിട്ട് അഭിഷേക് ബച്ചനെ നായകനാക്കി പ്രിയന്‍ സംവിധാനം ചെയ്യുന്ന ചിതത്തിലേക്കാണ് ദീപികയെത്തുന്നത്.

ഹിന്ദി സിനിമാലോകത്തെ തിളങ്ങുന്ന താരങ്ങളായ പ്രിയനും ദീപികയും തമ്മിലുള്ള അകല്‍ച്ചയ്ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ബോളിവുഡ് അരങ്ങേറ്റത്തിന് മുമ്പെ പ്രിയനുമായി ഇടയേണ്ട ഒരു ഗതികേട് ദീപകയെ തേടിയെത്തിയിരുന്നു.

അഞ്ച് വര്‍ഷം മുമ്പ് പ്രിയന്‍ പ്ലാന്‍ ചെയ്ത പൈറ്റേറ്റ്‌സ് എന്ന ചിത്രത്തിലേക്കുള്ള ഓഫര്‍ നിരസിച്ചുകൊണ്ടാണ് ദീപിക ഫറാ ഖാന്‍ സംവിധാനം ചെയ്ത ഓം ശാന്തി ഓമില്‍ നായികയായത്. ഇതോടെ ഇരുവരും അകന്നു. പിന്നീട് ഷാരുഖ് നായകനായ ബില്ലുവില്‍ ഒരു ഐറ്റം ഡാന്‍സ് അവതരിപ്പിച്ചാണ് ദീപിക വീണ്ടും പ്രിയനുമായി അടുത്തത്.

അഭിഷേക്-ദീപിക ജോഡികളെ ഒന്നിപ്പിച്ച് ഒരു ഫാമിലി എന്റര്‍ടൈനര്‍ മൂവിയാണ് പ്രിയന്‍ പ്ലാന്‍ ചെയ്തിരിയ്ക്കുന്നത്. അഭിഷേക് ബച്ചന്‍ ഇതാദ്യമായാണ് ഒരു പ്രിയന്‍ ചിത്രത്തില്‍ നായകനാവുന്നത്. ശ്രീ അഷ്ടവിനായക സിനി വിഷന്‍ നിര്‍മിയ്ക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ജൂലൈയില്‍ ആരംഭിയ്ക്കും.

English summary
Patching up the srained relations, Deepika Padukone gears up to act in Priyadarshan?s film. The relationship was disrupted five years back when Deepika opted out of Priyans project ?Pirates? and chose Farah Khan's Om Santhi Om for her debut,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam