»   » കത്രീനയുമായി പിരിഞ്ഞുവെന്ന് സല്‍മാന്‍

കത്രീനയുമായി പിരിഞ്ഞുവെന്ന് സല്‍മാന്‍

Posted By: Super
Subscribe to Filmibeat Malayalam
Salman and Katina
ഒടുവില്‍ സല്‍മാന്‍ ഖാന്‍ അക്കാര്യം തുറന്നുപറഞ്ഞു, കത്രീന കെയ്ഫുമായി പിരിഞ്ഞു, ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കാമുകി കത്രീനയുമായി പിരിഞ്ഞുവെന്നകാര്യം സല്‍മാന്‍ വെളിപ്പെടുത്തിയത്.

മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന നിലയിലാണ് തങ്ങള്‍ പിരിഞ്ഞതെന്നും എല്ലാകാലവും നല്ല സുഹൃത്തുക്കളായി തുടരുമെന്നും സല്‍മാന്‍ പറഞ്ഞു.

രണ്ടുപേര്‍ക്കും മുന്നില്‍ രണ്ടു വഴികള്‍ തെളിഞ്ഞുകഴിഞ്ഞാല്‍പ്പിന്നെ ഒരുമിച്ച് നടക്കുന്നതില്‍ കാര്യമില്ലന്നും പിരിയുകയാണ് നല്ലതെന്നും സല്‍മാന്‍ പറയുന്നു.

നേരത്തേ സല്‍മാന്‍ പുതുമുഖ താരം സറൈന്‍ ഖാനുമൊത്ത് പല ചടങ്ങിലും പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ ഇതാദ്യമായിട്ടാണ് കത്രീനയുമായി പിരിഞ്ഞ വിവരം സല്‍മാന്‍ തുറന്നുപറയുന്നത്.

നാളെ എന്താണെന്ന് എനിക്കറിയില്ല. എന്റെ പഴയ അനുഭവങ്ങള്‍ പഠിപ്പിച്ചത് ഒന്നും പ്ലാന്‍ ചെയ്ത് വയ്ക്കരുതെന്നാണ്, ദൈവത്തിന് ചില ഭ്രാന്തന്‍ പ്ലാനുകളുണ്ട്. അതുമാത്രമാണ് നടപ്പിലാവുക-ഇതാണ് സംഭവത്തില്‍ കത്രീനയുടെ പ്രതികരണം.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam