സമീരയ്‌ക്ക് രാത്രി നടത്തം
സാധാരണക്കാര്‍ ഉറങ്ങുമ്പോള്‍ സ്വപ്‌നം കാണുകയോ കൂര്‍ക്കം വലിയ്‌ക്കുകയോ ഒക്കെയാണ് ചെയ്യാറ്. എന്നാല്‍ ബോളിവുഡിലെ മാദക താരമായ സമീരയുടെ ഹോബി ഉറങ്ങുമ്പോള്‍ നടക്കുകയാണത്രേ.
സമീര റെഡ്‌ഢി തന്നെയാണ് തന്റെ കുഴപ്പം മാധ്യമങ്ങളോട് വിളമ്പിയത്. ചെറുപ്പകാലത്ത് സ്ഥിരമായി രാത്രി ഉറക്കത്തില്‍ ഇറങ്ങി നടക്കുമായിരുന്നെന്ന് താരം പറയുന്നു.
ഇത് രക്ഷിതാക്കള്‍ക്ക് ഉറക്കമില്ലാത്ത രാത്രികളാണ് സമ്മാനിച്ചത്. കാരണം തന്റെ ഫ്‌ളാറ്റ് ഒരു ഒമ്പതാം നിലയിലായിരുന്നെന്നും രാത്രി നടത്തത്തിനിടയില്‍ അപകടം പറ്റുമോയെന്ന പേടിയായിരുന്നു അവരുടെ ഉറക്കം കളഞ്ഞതെന്നുമാണ് സമീര പറയുന്നത്.
മാതാപിതാക്കളുടെ മാത്രമല്ല കൂടെയഭിനയിക്കുന്ന താരങ്ങളുടെയും ഉറക്കം സമീര കളഞ്ഞു കുളിച്ചിട്ടുണ്ട്. ഒരിയ്‌ക്കല്‍ മുംബൈയില്‍ നടന്ന ഷൂട്ടിംഗിനിടെ യൂണിറ്റിലെ എല്ലാവരെയും അമ്പരപ്പിച്ചു പാതിരാത്രിയ്‌ക്ക് സമീര എഴുന്നേറ്റ് നടന്നത്രെ.
എന്നാലിപ്പോള്‍ ഇതുമായി ഇണങ്ങി ചേര്‍ന്ന് ജീവിയ്‌ക്കാന്‍ താന്‍ പഠിച്ചുവെന്നും സമീര റെഡ്‌ഢി പറയുന്നു.


Click it and Unblock the Notifications