ഞാന്‍ ഇനിയും പ്രണയിക്കും: ഷാഹിദ്‌ കപൂര്

By Super

താന്‍ ഇനിയും പ്രണയിക്കുമെന്നും പ്രണയം വളരെ സുഖമുള്ള ഒരു വികാരമാണെന്നും ഷാഹിദ്‌ കപൂര്‍.

നമ്മളെ ഒരാള്‍ സ്‌നേഹിക്കാനുണ്ടാവുക ആ സ്‌നേഹം അനുഭവിക്കാന്‍ കഴിയുക ലോകത്ത്‌ ഇത്രയേറെ സുഖമുള്ള എന്തുകാര്യമാണുള്ളത്‌. തീര്‍ച്ചയായും ഞാന്‍ ഇനിയും സ്‌നേഹിക്കും- ഒരു അഭിമുഖത്തില്‍ ഷാഹിദ്‌ പറഞ്ഞു.

എന്നാല്‍ ഇപ്പോള്‍ ഷാഹിദുമായിച്ചേര്‍ത്ത്‌ അമൃത , സാനിയ മിര്‍സ, വിദ്യാ ബാലന്‍ എന്നീങ്ങനെ മൂന്നുപേരുകള്‍ കേള്‍ക്കുന്നുണ്ടല്ലോയെന്ന ചോദ്യത്തിന്‌ ഇങ്ങനെയൊക്കെ താനും കേള്‍ക്കുന്നുണ്ടെന്നും ഇതിലാരെയും താന്‍ പ്രണയിക്കുന്നില്ലെന്നുമായിരുന്നു ഷാഹിദിന്റെ മറുപടി.

ഞാന്‍ സ്‌നേഹിക്കുന്ന പെണ്‍കുട്ടിയെ മറ്റാരെയെങ്കിലും കൂടെക്കണ്ടാലും ഞാന്‍ സങ്കടപ്പെടില്ല. ഇക്കാര്യമൊക്കെ ഞാന്‍ അനുഭവിച്ച്‌ കഴിഞ്ഞതാണ്‌. പഴയതൊക്കെ വേദനയുണ്ടാക്കുന്നതാണെങ്കിലും ഓര്‍ക്കാന്‍ സുഖമുള്ള കാര്യങ്ങളാണ്

പിന്നെ ഈ പുകവലി അതൊരു ചിത്രത്തിന്‌ വേണ്ടി തുടങ്ങിയതാണ്‌ പിന്നീട്‌ ഉപേക്ഷിക്കാന്‍ കഴിഞ്ഞില്ല. എനിയ്‌ക്കറിയാം ഇത്‌ നല്ലതല്ലെന്ന്‌. എന്തായാലും ഉടന്‍തന്നെ ഈ ദുശ്ശീലം ഉപേക്ഷിക്കും- ഷാഹിദ്‌ പറഞ്ഞു.

അമൃതയുടെയും, വിദ്യാ ബാലന്റെയും പേരുചേര്‍ത്ത്‌ വരുന്ന കഥകള്‍ ചൂണ്ടിക്കാട്ടി തീയില്ലാതെ പുകയുണ്ടാകുമോയെന്ന ചോദ്യത്തിന്‌ ഇപ്പോഴത്തെ പുക എന്റെ സിഗരറ്റില്‍ നിന്നും വരുന്നത്‌ മാത്രമാണെന്നായിരുന്നു ഷാഹിദിന്റെ പ്രതികരണം.

Read more about: kareena kapoor shahid kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X