»   » ഷാരൂഖ് മാധുരിയെ കെട്ടിപ്പിടിച്ച് ഉമ്മവച്ചു

ഷാരൂഖ് മാധുരിയെ കെട്ടിപ്പിടിച്ച് ഉമ്മവച്ചു

Posted By:
Subscribe to Filmibeat Malayalam
Madhuri and Sharukh
ബോളിവുഡില്‍ ഒരുകാലത്ത് നമ്പര്‍ വണ്‍ നായികയായിരുന്ന മാധുരി ദീക്ഷിത് വിവാഹത്തോടെ അഭിനയത്തില്‍ ഇടവേളയെടുക്കുകയായിരുന്നു.

ഇടക്ക് ആജ് നാച്‌ലിയേ എന്ന ചിത്രവുമായി തിരിച്ചെത്തി. പക്ഷേ പഴയ താരത്തിളക്കത്തില്‍ മാധുരിയെ ഇപ്പോള്‍ ബോളിവുഡില്‍ കാണാനില്ല.

എങ്കിലും മാധുരിയുടെ താരമൂല്യം ഒട്ടും കുറഞ്ഞിട്ടില്ലെന്നത് മറ്റൊരു സത്യമാണ്. ബോളിവുഡ് താരങ്ങള്‍ക്കിടയില്‍പ്പോലും മാധുരി ഇന്നും പഴയ അതേ പ്രഭാവമുള്ള നായികയാണ്. ഇത് തെളിയിക്കുന്നൊരു സംഭവം കഴിഞ്ഞദിവസമുണ്ടായി.

ജലക്ക് ധിഖലാ ജാ 4 എന്ന റിലായിലിറ്റിഷോയുടെ ഷൂട്ടിങിനിടെയാണ് സംഭവം നടന്നത്. മാധുരിയെ കണ്ട ഷാരൂഖ് ഖാന്‍ അവരെ പുണരുകയും ചുംബിക്കുകയും ചെയ്തു. ചാനല്‍ ഷോയില്‍ മുഖ്യ ജൂറിയായെത്തുന്നത് മാധുരിയാണ്.

തന്റെ ചിത്രമായ റാ വണിന്റെ ചിത്രീകരണത്തിനായിട്ടാണ് ഷാരൂഖ് ഇവിടെയെത്തിയത്. മാധുരിയെ കണ്ട ഷാരൂഖ് തന്റെ കാര്‍ നിര്‍ത്തിച്ച് പെട്ടെന്ന് ഇറങ്ങി വന്നു അടുത്തുപോയി മാധുരിയെ കെട്ടിപ്പിടിക്കുകയായിരുന്നു, അതുകഴിഞ്ഞ് കൈയ്യില്‍ ഒരു ചുംബനവും നല്‍കി.

മാധുരിയെ താന്‍ എന്നും ആരാധിക്കുന്നുണ്ടെന്നും അവര്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്നുമാണ് കിങ് ഖാന്‍ പറഞ്ഞത്.

തന്റെ ഇനിയുള്ള ചിത്രങ്ങളില്‍ മാധുരി അതിഥി താരമായി അഭിനയിക്കുന്നതുപോലും താന്‍ ഭാഗ്യമായിട്ടാണ് കരുതുന്നതെന്നാണ് ഷാരൂഖ് പറഞ്ഞത്. മാത്രമല്ല തന്റെ കുടുംബത്തോടുള്ള മാധുരിയുടെ പരിഗണനയും തനിക്ക് പ്രിയപ്പെട്ടതാണെന്ന് ഷാരൂഖ് പറയുന്നു.

Please Wait while comments are loading...

Malayalam Photos

Go to : More Photos